ബോളിവുഡ് നടന്‍ സോനു സൂദ് ഒരു പുസ്‌തകമെഴുതുകയാണ്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഇതരസംസ്ഥാന തൊഴിലാളികളോട് ഇടപഴകിയപ്പോഴും കൂടാതെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതിനിടയില്‍ തനിക്കുണ്ടായ അനുഭവങ്ങളും ചേര്‍ത്തുവെച്ചാണ് സോനു സൂദ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്.
നടന്‍ സോനു സൂദിന്‍റെ പുസ്‌തകത്തിന്‍റെ പേര് 'ഐ ആം നോ മിശിഹാ' - Sonu Sood book I Am No Messiah
മീന അയ്യരാണ് സോനുവിനെ എഴുത്തില്‍ സഹായിക്കുന്നത്. പുസ്‌തകം ഡിസംബറില്‍ പുറത്തിറങ്ങും
നടന്‍ സോനു സൂദിന്‍റെ പുസ്‌തകത്തിന്‍റെ പേര് 'ഐ ആം നോ മിശിഹാ'
ഇപ്പോള്‍ പുസ്‌തകത്തിന്‍റെ പേര് പങ്കുവെച്ചിരിക്കുകയാണ് താരം. 'ഐ ആം നോ മിശിഹാ' എന്നാണ് പുസ്‌തകത്തിന്‍റെ പേര്. 'ജനങ്ങള്‍ എന്നെ മിശിഹാ എന്ന് വിളിക്കുന്നു... എന്നാല്‍ ഞാന്‍ മിശിഹാ അല്ല. എന്‍റെ മനസ് എന്നോട് പറഞ്ഞതാണ് ഞാന്‍ ചെയ്‌തത്. ഒരു മനുഷ്യന്‍ എന്ന രീതിയില്‍ നമ്മുടെ കടമയാണ് സഹജീവികളെ സഹായിക്കുക എന്നത്' സോനു സൂദ് പുസ്‌തകത്തിന്‍റെ കവര്‍ പേജ് പങ്കുവെച്ചുകൊണ്ട് കുറിച്ചു. മീന അയ്യരാണ് സോനുവിനെ എഴുത്തില്‍ സഹായിക്കുന്നത്. പുസ്‌തകം ഡിസംബറില്‍ പുറത്തിറങ്ങും.