ബ്രിട്ടീഷ് എയര്‍വേയ്‌സിന്‍റെ അനാസ്ഥക്കെതിരെ തുറന്നടിച്ച് സോനം കപൂർ - Pooja Hegde
ബ്രിട്ടീഷ് എയര്‍വേയ്‌സിലെ യാത്രക്കിടയിൽ രണ്ട് തവണ തന്‍റെ ബാഗ് നഷ്‌ടമായെന്ന് താരത്തിന്‍റെ ട്വീറ്റിന് പിന്നാലെ ബോളിവുഡ് താരം പൂജ ഹെഗ്ഡെയും സമാനമായ അനുഭവം പങ്കുവെച്ചു.

സോനം കപൂർ
ഈ മാസത്തെ മൂന്നാമത്തെ യാത്ര, രണ്ടാമത്തെ അനുഭവം. ബ്രിട്ടീഷ് എയര്‍വേയ്‌സിൽ നിന്നുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ബോളിവുഡ് താരം സോനം കപൂർ. എന്നാൽ, എയര്‍വേയിലെ യാത്ര താരത്തിന് നല്ല അനുഭവമല്ല നൽകിയത്. അതിനാൽ തന്നെ, അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് കടുത്ത വിമർശനമാണ് താരം ട്വിറ്ററിലൂടെ കുറിച്ചത്.