ലണ്ടനില്‍ നിന്നും തിരിച്ച് ഇന്ത്യയിലെത്തിയ ബോളിവുഡ് താരം സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും സ്വയം ഹോം ക്വാറന്‍റൈന് വിധേയരായി. ഇന്ത്യയില്‍ മടങ്ങിെയത്തിയ വിവരം താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.
ബച്ചന് പിന്നാലെ സോനം കപൂറും ഹോം ക്വാറന്‍റൈനില്‍; സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്ന് താരം - Sonam Kapoor
തനിക്കും ഭര്‍ത്താവിനും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും എങ്കിലും ഞങ്ങള്‍ സ്വയം ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും സോനം കപൂര്‍
'ഇന്ന് ആനന്ദും ഞാനും ഡല്‍ഹിയിലെത്തി. എയര്‍പോര്‍ട്ടിലുള്ള എല്ലാവര്‍ക്കും നന്ദി പറയുന്നു. ലണ്ടനില്‍ നിന്നും വരുമ്പോള്‍ ഒരു പരിശോധനകളും നടത്തിയിരുന്നില്ല. എന്നാല്‍ ഇന്ത്യയിലെത്തിയപ്പോള്‍ എല്ലാ വിവരങ്ങളും അവര്‍ ശേഖരിച്ചു... പരിശോധിക്കുകയും ചെയ്തു... ഈ സാഹചര്യത്തോട് പൊരുതുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി... ഇമിഗ്രേഷനില്‍ പോയി ഞങ്ങളെ വീണ്ടും പരിശോധിച്ചു... സര്‍ക്കാര്‍ ഏറ്റവും മികച്ച കാര്യം തന്നെയാണ് ചെയ്യുന്നത്' സോനം കപൂര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.
ഇതുവരെയായി തനിക്കും ഭര്‍ത്താവിനും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും എങ്കിലും ഞങ്ങള്‍ സ്വയം ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും സോനം വ്യക്തമാക്കി.