സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന ബോളിവുഡ് സിനിമകള്‍ ഇപ്പോഴും ഉണ്ടെന്ന് യുവനടി സോനം കപൂര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡിലെ സെക്സിസ്റ്റ് നിലപാടുകള്‍ക്കെതിരെ സോനം തുറന്നടിച്ചത്. കാലം മാറിയിട്ടും സിനിമയ്ക്കുള്ളിലെ സ്ത്രീ കഥാപാത്രങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുന്നില്ലെന്നും സോനം കപൂര്‍ പറഞ്ഞു. സ്ത്രീകളെകുറിച്ച് എഴുതുന്ന ഗാനങ്ങളിലും തിരക്കഥയിലും വരെ ഈ നിലപാടുകള്‍ പ്രകടമാണെന്നും സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന രീതി മാറ്റേണ്ട സമയമായെന്നും സോനം കൂട്ടിച്ചേര്‍ത്തു.
സ്ത്രീയെ ലൈംഗിക വസ്തുവായി അവതരിപ്പിക്കുന്ന രീതി മാറണം: സോനം കപൂര്‍ - സോനം കപൂര്‍ സിനിമകള്‍
സ്ത്രീകള്‍ അവരുടെ സ്വന്തം നിലപാടുകളിലൂടെ കൃത്യമായ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്നും സോനം കപൂര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു
സ്ത്രീ കഥാപാത്രങ്ങളുടെ വസ്ത്രധാരണവും നടപ്പും പെരുമാറ്റവും എല്ലാം ചിലരെയൊക്കെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ തന്നെ ആയിരിക്കണമെന്ന് വാശി പിടിക്കുന്നവര്‍ ഇന്നും സിനിമയ്ക്കുള്ളിലുണ്ടെന്നും അത്തരത്തിലൊരു അനുഭവം തനിക്കില്ലെങ്കിലും അത്തരം നിര്‍ബന്ധ ബുദ്ധിയുള്ളവരെ ബോളിവുഡില്‍ അറിയാമെന്നും സോനം പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരെ അവരുടെ സിനിമകള്‍ക്കെതിരെയും ചലച്ചിത്ര മേഖലയിലെ എല്ലാ സ്ത്രീകളും ഒരുമിക്കണമെന്നും ഇത്തരത്തിലുള്ള സിനിമകളില്‍ നിന്ന് നമ്മള്‍ സ്വയം പിന്മാറിയാല്‍ മാത്രമേ മാറ്റം സാധ്യമാകുവെന്നും സോനം പറഞ്ഞു. സ്ത്രീകള്‍ അവരുടെ സ്വന്തം നിലപാടുകളിലൂടെ കൃത്യമായ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്നും സോനം കൂട്ടിച്ചേര്‍ത്തു.