ബോളിവുഡ് നടി സോനാക്ഷി സിൻഹയുടെ ആദ്യ വെബ് സീരീസ് വരുന്നു. ആമസോൺ പ്രൈമിലൂടെയാണ് സോനാക്ഷി തന്‍റെ ഡിജിറ്റൽ സീരീസിന് തുടക്കം കുറിക്കുന്നത്. സീരീസിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. എന്നാൽ, വെബ് സീരീസിന്‍റെ പേര് പ്രഖ്യാപിച്ചിട്ടില്ല.
കാക്കിയിൽ ആദ്യ വെബ് സീരീസുമായി സോനാക്ഷി സിൻഹ - amazon prime web series news latest
അഞ്ജലി ഭാട്ടി എന്ന പൊലീസുകാരിയായാണ് സീരീസിൽ സോനാക്ഷി സിൻഹ എത്തുന്നത്

കാക്കിയിൽ ആദ്യ വെബ് സീരീസുമായി സോനാക്ഷി സിൻഹ
അഞ്ജലി ഭാട്ടി എന്ന പൊലീസുകാരിയുടെ വേഷമാണ് സീരീസിൽ സോനാക്ഷിയുടേത്. ആമസോണിൽ പ്രദർശനത്തിന് എത്തുന്ന സീരീസ് ഒരു ത്രില്ലർ ആയിരിക്കുമെന്നും സൂചനയുണ്ട്. ബോളിവുഡ് സംവിധായികയായ റീമ കാഗ്തി, രുചിക ഒബ്‌റോയ് എന്നിവരാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. റിതേഷ് സിദ്ധ്വാനി, ഫർഹാൻ അക്തർ, റീമ കാഗ്തി, സോയ അക്തർ എന്നിവർ ചേർന്നാണ് സീരീസ് നിർമിക്കുന്നു.