കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സോനു നിഗം - Singer Sonu Nigam films
തിങ്കളാഴ്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സോനു നിഗം സന്ദര്‍ശിച്ചു. രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നതായും സോനു യോഗി ആദിത്യനാഥിനെ അറിയിച്ചു.
![കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി സോനു നിഗം Singer Sonu Nigam visits Kashi Vishwanath Dham കാശി വിശ്വനാഥ ക്ഷേത്ര ദര്‍ശനം നടത്തി സോനു നിഗം സോനു നിഗം വാര്‍ത്തകള്‍ ഗായകന്‍ സോനു നിഗം വാര്‍ത്തകള്‍ Singer Sonu Nigam latest news Singer Sonu Nigam films Singer Sonu Nigam songs news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10399067-260-10399067-1611745607602.jpg)
വാരണാസി: ബോളിവുഡ് പിന്നണി ഗായകന്‍ സോനു നിഗം തീര്‍ഥാടനത്തിന്‍റെ ഭാഗമായി ബുധനാഴ്ച ഉത്തരപ്രദേശിലെ പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി. രാവിലെ മംഗള ആരതിയിലും പ്രാര്‍ഥനകളിലും താരം പങ്കെടുത്തു. ക്ഷേത്ര ഭാരവാഹി ശ്രീകാന്ത് ആചാര്യൻ സോനുവിനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഞായറാഴ്ച മുതൽ ഉത്തർപ്രദേശിലെ വിവിധ ക്ഷേത്രങ്ങളിൽ പര്യടനം നടത്തുന്ന സോനു അയോദ്ധ്യയിലെ ഹനുമാന്‍ ഗര്‍ഹിയും സന്ദർശിച്ചു. തിങ്കളാഴ്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സോനു നിഗം സന്ദര്‍ശിച്ചു. രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നതായും സോനു യോഗി ആദിത്യനാഥിനെ അറിയിച്ചു. ചൊവ്വാഴ്ച നടന്ന ഗംഗ ആരതിയിലും താരം പങ്കെടുത്തിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്ന് മടങ്ങും മുമ്പ് ആരാധകരോടൊപ്പം അല്‍പ്പ നേരം ചെലവഴിക്കാനും സോനു നിഗം മറന്നില്ല.