സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന 'ഷേർഷാ' സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഇന്ത്യൻ സേനയുടെ ക്യാപ്റ്റനും കാർഗിൽ വാർ ഹീറോയുമായിരുന്ന വിക്രം ബത്രയുടെ ജീവിതകഥ പറയുന്ന ഹിന്ദി ചിത്രം ഓഗസ്റ്റ് 12ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും.
വിഷ്‍ണു വരദൻ ആണ് ബയോപിക് ചിത്രത്തിന്‍റെ സംവിധായകൻ. സന്ദീപ ശ്രീവാസ്‍തവയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. 1999ലെ കാർഗിൽ യുദ്ധത്തിൽ വീരോചിതമായ പോരാട്ടം നടത്തി വീരമൃത്യു വരിച്ച വിക്രം ബത്രക്ക് മരണാനന്തര ബഹുമതിയായി രാജ്യം പരമവീര ചക്രം ആദരവായി സമർപ്പിച്ചിരുന്നു. വീരസൈനികന്‍റെ ധീരപോരാട്ടങ്ങളാണ് ഷേർഷായുടെയും ഇതിവൃത്തം.