മുംബൈ:വർഷാവസാനത്തിലേക്ക് കടക്കുകയാണ്, വിദ്വേഷത്തിന് പകരം സ്‌നേഹം തെരഞ്ഞെടുക്കണമെന്ന് സുശാന്തിന്‍റെ ആരാധകരോട് നിർദേശിച്ച് സുശാന്ത് സിംഗ് രജ്പുത്തിന്‍റെ സഹോദരി ശ്വേത സിംഗ് കീർത്തി. ലവ്ഫോർഎസ്എസ്ആർ എന്ന ഹാഷ് ടാഗോടെയാണ് ശ്വേത പുതിയ ഡിജിറ്റൽ കാമ്പെയ്‌ൻ ആരംഭിച്ചത്. സുശാന്തിന്‍റെ ഓർമയിൽ എല്ലാവരും പരസ്‌പരം സ്നേഹിക്കാനും സഹായിക്കാനും തയ്യാറാകണമെന്നും വർഷാവസാനത്തിൽ അതിനുള്ള പ്രവർത്തനങ്ങൾ ചെയ്യണമെന്നും സുശാന്തിന്‍റെ ആരാധകരോട് അവർ അഭ്യർഥിച്ചു.
"ഹൃദയം തുറന്ന് സ്നേഹം പ്രചരിപ്പിക്കുക. പ്രാർഥിക്കുക. സുശാന്തിന് ആദരാഞ്ജലി അർപ്പിക്കുക. നിർധനരായ കുട്ടികൾക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുക അല്ലെങ്കിൽ അവരെ പഠിപ്പിക്കുക. ആവശ്യക്കാർക്ക് ഭക്ഷണവും വസ്ത്രങ്ങളും നൽകുക. പ്രകൃതിയെ സ്‌നേഹിച്ച് മരതൈകൾ നടുക," എന്നിങ്ങനെ സ്നേഹാനുഭൂതി ഉണർത്തുന്ന പ്രവർത്തനങ്ങളിൽ പങ്കുചേരണമെന്ന് ശ്വേത സിംഗ് കീർത്തി പറഞ്ഞു.