Shruti Haasan Birthday: തെന്നിന്ത്യന്‍-ബോളിവുഡ് താര സുന്ദരി ശ്രുതി ഹസന്‍റെ ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പിറന്നാള്‍ ആശംസകളും സമ്മാനങ്ങളുമായി സഹപ്രവര്‍ത്തകരും, സുഹൃത്തുക്കളും ആരാധകരും നേരത്തെ തന്നെ രംഗത്തെത്തി. ചില സര്‍പ്രൈസ് സമ്മാനങ്ങളും താരത്തെ തേടിയെത്തി.
Salaar first look poster: ശ്രുതി ഹസന്‍റെ ഏറ്റവും പുതിയ ത്രില്ലര്‍ ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന 'സലാര്‍'. ശ്രുതിയുടെ പിറന്നാള്‍ ദിനത്തില്‍ 'സലാറി'ലെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ആദ്യ എന്ന കഥാപാത്രത്തെയാണ് ശ്രുതി ഹസന്‍ അവതരിപ്പിക്കുന്നത്.
Shruti's role in Salaar: സംവിധായകന്‍ പ്രശാന്ത് നീല്‍ തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് 'സലാര്‍' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടത്. പിറന്നാള്‍ ആശംസകള്‍ ശുത്രി ഹസന്‍. 'സലാര്‍' സെറ്റില്‍ വര്‍ണം വിതറിയതിനും 'സലാറി'ന്‍റെ ഭാഗമായതിനും നന്ദി. -ഇപ്രകാരമാണ് നീല്‍ ട്വിറ്ററില്‍ കുറിച്ചത്.