കേരളം

kerala

ETV Bharat / sitara

പ്രിയപ്പെട്ട ലതാജിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ശ്രേയ ഘോഷാല്‍ - ലതാ മങ്കേഷ്കര്‍ പിറന്നാള്‍

നിങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്ത് ജനിക്കാന്‍ കഴിഞ്ഞതുതന്നെ എന്‍റെ വലിയ ഭാഗ്യമായി കരുതുന്നുവെന്നാണ് ലതാജിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ശ്രേയ കുറിച്ചത്

പ്രിയപ്പെട്ട ലതാജിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ശ്രേയ ഘോഷാല്‍

By

Published : Sep 29, 2019, 12:07 PM IST

പാട്ടിന്‍റെ പാലാഴി തീര്‍ത്ത് ജനഹൃദയങ്ങള്‍ കീഴടക്കിയ സ്വരമാധുര്യം ലതാ മങ്കേഷ്കറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രിയഗായിക ശ്രേയാ ഘോഷാല്‍. ലതാജിയാണ് തന്‍റെ ഗുരുവെന്നും ലതാജിയുടെ പാട്ടുകള്‍ കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നുപോകാറില്ലെന്നും സമൂഹമാധ്യമങ്ങളിലെ കുറിപ്പില്‍ ശ്രേയ പറയുന്നു. 'ഹാപ്പി ബര്‍ത്ത് ഡേ ലതാജി... ഇന്ന് നിങ്ങളുടെ നവതിയാണ്. നിങ്ങളുടെ ആയുരാരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലുണ്ടാകാറില്ല. നിങ്ങളാണെന്‍റെ ഗുരു. എന്‍റെ ഏറ്റവും വലിയ പ്രചോദനം. നിങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്ത് ജനിക്കാന്‍ കഴിഞ്ഞതുതന്നെ എന്‍റെ വലിയ ഭാഗ്യമായി കരുതുന്നു' ശ്രേയ കുറിച്ചു.

പുതിയ ഗായകരില്‍ തനിക്കേറെ ഇഷ്ടമുള്ള ശബ്ദമാണ് ശ്രേയ ഘോഷാലിന്‍റെതെന്ന് ലതാ മങ്കേഷ്‌കര്‍ പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. ശ്രേയ ബോളിവുഡിലെ അടുത്ത ലതാ മങ്കേഷ്‌കറാണെന്ന തരത്തില്‍ ആരാധകര്‍ക്കിടയില്‍ പ്രചരണങ്ങളുമുണ്ടായിരുന്നു. മലയാളത്തിലടക്കം നിരവധി ഗാനങ്ങള്‍ ആലപിച്ച് ആരാധകര്‍ക്ക് പ്രിയപ്പെട്ടവളായി തീര്‍ന്നിരിക്കുന്ന ഗായിക കൂടിയാണ് ശ്രേയാ ഘോഷാല്‍.

ABOUT THE AUTHOR

...view details