ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ യുവനടിമാരായ സാറാ അലിഖാനെയും ശ്രദ്ധാ കപൂറിനെയും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വിളിപ്പിച്ചേക്കുമെന്ന് സൂചന. അറസ്റ്റില്‍ ആയ നടി റിയ ചക്രബര്‍ത്തിയില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. റിയ ചക്രബര്‍ത്തിയുടെ മൊബൈല്‍ ഫോണില്‍ ലഭിച്ച വാട്സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നും ഉടന്‍ സമന്‍സ് അയയ്ക്കുമെന്നും നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വൃത്തങ്ങള്‍ അറിയിച്ചു.
സുശാന്ത് സിംഗിന്‍റെ മരണത്തില്‍ ശ്രദ്ധ കപൂറിനെയും സാറ അലിഖാനെയും ചോദ്യം ചെയ്യാന്‍ സാധ്യത - Shraddha Kapoor latest news
റിയ ചക്രബര്‍ത്തിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വാട്സ്ആപ്പ് സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നും ഉടന്‍ സമന്‍സ് അയയ്ക്കുമെന്നും നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു
![സുശാന്ത് സിംഗിന്‍റെ മരണത്തില്‍ ശ്രദ്ധ കപൂറിനെയും സാറ അലിഖാനെയും ചോദ്യം ചെയ്യാന്‍ സാധ്യത സുശാന്ത് സിംഗ് കേസ് റിയ ചക്രബര്‍ത്തി വാര്‍ത്തകള്‍ സാറാ അലിഖാന്‍ സുശാന്ത് സിംഗ് കേസ് ശ്രദ്ധ കപൂര്‍ വാര്‍ത്തകള്‍ ശ്രദ്ധ കപൂര്‍ സിനിമകള്‍ Shraddha Kapoor Sara Ali Khan Shraddha Kapoor latest news riya chakraborty latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8885722-228-8885722-1600696231236.jpg)
കേസുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിക്ക് പുറമെ നടിയുടെ സഹോദരന് ഷോബിക് ചക്രബര്‍ത്തി, സുശാന്തിന്റെ രണ്ട് ജീവനക്കാര്‍, ലഹരിമരുന്ന് ഇടപാടുകാര്‍ തുടങ്ങിയവരെയും അറസ്റ്റ് ചെയ്തിരുന്നു. സാറ അലിഖാന്റേയും രാകുല്‍ പ്രീതിന്റേയും പേരുകളാണ് ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തി ആദ്യം പറഞ്ഞത്. ചിച്ചോരേ എന്ന സുശാന്ത് സിംഗ് ചിത്രത്തിന്‍റെ വിജയാഘോഷത്തില്‍ ശ്രദ്ധ കപൂര്‍ പങ്കെടുത്തിരുന്നുവെന്നും അവിടെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും റിയ മൊഴി നല്‍കിയെന്നാണ് വൃത്തങ്ങള്‍ അറിയിച്ചത്.