മുംബൈ: കൊവിഡ് മഹാമാരിക്കിടയിൽ സുരക്ഷാ ക്രമീകരണങ്ങളോടെ ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ് ബോളിവുഡ് നടൻ ആയുഷ്‌മാൻ ഖുറാന. സംവിധായകൻ അഭിഷേക് കപൂറുമൊത്തുള്ള പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് അടുത്ത ഒക്‌ടോബറിലാണ് ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചിത്രീകരണത്തിന്‍റെ ഭാഗമാകുമ്പോൾ മറ്റൊരു ജീവിതഘട്ടത്തിൽ വച്ച് ചിത്രം നിർമിക്കുകയാണെന്ന് തോന്നുന്നുവെന്ന് ആയുഷ്‌മാൻ ഖുറാന അഭിപ്രായപ്പെട്ടു. ഫാന്‍റസിയും യാഥാർത്ഥ്യവും കലർന്ന അനുഭവമായിരിക്കും ചിത്രീകരണത്തിലൂടെ ലഭിക്കുന്നതെങ്കിലും വീണ്ടും സിനിമാമേഖല സജീവമാകുമ്പോൾ താനും ഭാഗമാകുന്നു എന്ന സന്തോഷവും താരം പങ്കുവെച്ചു.
പുതിയ ജീവിതഘട്ടത്തിലെന്ന പോലെ കൊവിഡ് കാല ചിത്രീകരണം: ആയുഷ്മാൻ ഖുറാന - അഭിഷേക് കപൂർ
ആയുഷ്മാൻ ഖുറാന അത്‌ലറ്റിന്‍റെ വേഷത്തിൽ എത്തുന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് അടുത്ത ഒക്‌ടോബറിലാണ് ആരംഭിക്കുന്നത്. ചിത്രീകരണം തുടങ്ങുന്നതിന്‍റെ സന്തോഷവും താരം പങ്കുവെച്ചു.
ആയുഷ്മാൻ ഖുറാന
അഭിഷേക് കപൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആയുഷ്‌മാൻ ഖുറാന അത്‌ലറ്റായാണ് വേഷമിടുന്നത്. പുതിയ ഗെറ്റപ്പാണ് ചിത്രത്തിൽ താരം എത്തുക. ലോക്ക് ഡൗൺ സമയത്ത് താൻ സ്വദേശമായ ചണ്ഡിഗഡിലായിരുന്നെന്നും ഏതാനും പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നതായും ഖുറാന കൂട്ടിച്ചേർത്തു.