ഇത് പണം സമ്പാദിക്കാനുള്ള സമയം: ഫൈസിന്‍റെ കവിതയിൽ ഷൂജിത് സിര്‍കാരിന്‍റെ പ്രതികരണം - ഇത് പണം സമ്പാദിക്കാനുള്ള സമയം
1979ൽ രചിക്കപ്പെട്ട ഹം ദേഖേംഗേ കവിത ഹിന്ദു സമുദായത്തിനെതിരല്ലെന്ന് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറും വ്യക്തമാക്കിയിരുന്നു.
ഷൂജിത് സിര്‍കാരിന്‍റെ പ്രതികരണം
മുംബൈ: പാകിസ്ഥാനി കവി ഫൈസ് അഹമ്മദ് ഫൈസിന്‍റെ കവിത ഹം ദേഖേംഗേ ഹിന്ദു മതത്തിന് വിരുദ്ധമാണെന്നുള്ള വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ ഷൂജിത് സിര്‍കാർ. "വിപ്ലവകവി ഫൈസിലിൽ ഭൂരിഭാഗം ജനങ്ങളും മുഴുകിയിരിക്കുന്നതിനാൽ, ചെറുതും വലുതുമായ ബിസിനസ്സുകൾക്ക് ഇത് പണം സമ്പാദിക്കാനുള്ള മികച്ച സമയം," എന്നാണ് 'പികു' സംവിധായകൻ ഷൂജിത് സിര്‍കാർ ട്വീറ്റ് ചെയതത്.