കേരളം

kerala

ETV Bharat / sitara

നീലച്ചിത്ര നിര്‍മാണം: നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍ - ശില്‍പ ഷെട്ടി

കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് കമ്മിഷ്ണര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Raj Kundra  shilpa shetty husband  shilpa shetty  Crime Branch  pornographic films  ശില്‍പ ഷെട്ടി  രാജ് കുന്ദ്ര
നീലച്ചിത്ര നിര്‍മാണം: നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍

By

Published : Jul 20, 2021, 12:49 AM IST

മുംബൈ: നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍. രാത്രിയോടെ മുംബൈ പൊലീസാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് കമ്മിഷ്ണര്‍ പ്രസ്താവനയില്‍ അറിയിച്ചു.

നീലച്ചിത്ര നിര്‍മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഞ്ച് കേസെടുത്തത്. കേസിലെ പ്രധാന പ്രതിയാണ് വ്യവസായി കൂടിയായ കുന്ദ്ര.

also read: ഫാന്‍ മൊമന്‍റ് സെല്‍ഫി... ഞാനാണ് സാർ ജീയുടെ ഏറ്റവും വലിയ ആരാധിക: വൈറലായി നസ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

ABOUT THE AUTHOR

...view details