"എല്ലായിടത്തും വിദ്വേഷം മാത്രം അവശേഷിക്കുമ്പോൾ, സ്നേഹമാകും നിങ്ങളുടെ ഒരേയൊരു ആയുധം," വിധു വിനോദ് ചോപ്രയുടെ സംവിധാനത്തിൽ ഇതുവരെയും പറയാത്ത കശ്‌മീരി പണ്ഡിറ്റുകളുടെ കഥയാണ് 'ശികാര' പ്രമേയമാക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. സ്വന്തം രാജ്യത്ത് അഭയാർഥികളായി കഴിയേണ്ടി വന്ന നാലു ലക്ഷത്തിലധികമുള്ള കശ്‌മീരി പണ്ഡിറ്റുകൾ. 1990ൽ സ്വതന്ത്ര ഇന്ത്യയിൽ വീട് നഷ്‌ടപ്പെട്ട് കശ്‌മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന ഒരുപറ്റം ആളുകളുടെ കഥ മൂന്ന് ദശകത്തിന് ശേഷം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയാണ് വിധു ചോപ്ര.
പറയപ്പെടാത്ത കശ്‌മീരി പണ്ഡിറ്റുകളുടെ കഥയുമായി 'ശികാര'യുടെ ട്രെയിലർ എത്തി - ശികാര സിനിമ
1990ൽ വീട് നഷ്‌ടപ്പെട്ട് കശ്‌മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന ഒരുപറ്റം ആളുകളുടെ കഥ മൂന്ന് ദശകത്തിന് ശേഷം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയാണ് വിധു ചോപ്ര ശികാരയിലൂടെ.
![പറയപ്പെടാത്ത കശ്‌മീരി പണ്ഡിറ്റുകളുടെ കഥയുമായി 'ശികാര'യുടെ ട്രെയിലർ എത്തി Shikara- The Untold Story Of Kashmiri Pandits Shikara trailer Vidhu Vinod Chopra 'ശികാര'യുടെ ട്രെയിലർ ശികാര- ദി അൺടോൾഡ് സ്റ്റോറി ഓഫ് കശ്‌മീരി പണ്ഡിറ്റ് ശികാര ശികാര സിനിമ വിധു വിനോദ് ചോപ്ര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5625382-thumbnail-3x2-shikara.jpg)
ശികാര'യുടെ ട്രെയിലർ എത്തി
സാദിയ, ആദിൽ ഖാൻ എന്നീ പുതുമുഖങ്ങളാണ് 'ശികാര- ദി അൺടോൾഡ് സ്റ്റോറി ഓഫ് കശ്‌മീരി പണ്ഡിറ്റി'ൽ മുഖ്യവേഷത്തിലെത്തുന്നത്.
കശ്‌മീരിന്‍റെ പശ്ചാത്തലത്തിൽ, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ആറുമാസത്തിന് ശേഷം എത്തുന്ന ചിത്രത്തിന്‍റെ നിർമാണം ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസിന്‍റെ ബാനറിൽ വിധു വിനോദ് ചോപ്ര തന്നെയാണ്. ഖുതുബ്-ഇ-കൃപയും എ. ആർ റഹ്‌മാനും ചേർന്നാണ് ശികാരയുടെ സംഗീതം ഒരുക്കുന്നത്. അടുത്ത മാസം ഏഴിന് ചിത്രം തിയേറ്ററിലെത്തും.