"ദുരിതങ്ങൾക്കിടയിലും കാലാത്തിനതീതമായ ഒരു പ്രണയകഥ," വിധു വിനോദ് ചോപ്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ശികാരയിലെ വീഡിയോ ഗാനം പുറത്തിറക്കി. പാപ്പോണും ശ്രദ്ധ മിശ്രയും ചേർന്നാലപിച്ച ഗാനത്തിന്‍റെ വരികൾ ഇർഷാദ് കാമിലും സംഗീതം സന്ദേശ് ശാംഡില്യയുമാണ് ഒരുക്കിയിരിക്കുന്നത്. സാദിയ, ആദിൽ ഖാൻ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്.
കശ്‌മീർ പശ്ചാത്തലത്തിൽ കാലാത്തിനതീതമായ പ്രണയകഥയുമായി 'ശികാര'യിലെ ഗാനം പുറത്തിറക്കി - Saadhiya
1990ൽ സ്വതന്ത്ര ഇന്ത്യയിൽ വീട് നഷ്‌ടപ്പെട്ട് കശ്‌മീരിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന ഒരുപറ്റം ആളുകളുടെ കഥയാണ് വിധു ചോപ്ര 'ശികാര'യിലൂടെ പറയുന്നത്.
ശികാരയിലെ വീഡിയോ ഗാനം
ഫോക്‌സ് സ്റ്റാർ സ്റ്റുഡിയോസിന്‍റെ ബാനറിൽ സംവിധായകൻ വിധു വിനോദ് ചോപ്ര തന്നെയാണ് ചിത്രം നിർമിക്കുന്നത്. സ്വന്തം രാജ്യത്ത് അഭയാർഥികളായി കഴിയേണ്ടി വന്ന നാലു ലക്ഷത്തിലധികമുള്ള കശ്‌മീർ ജനതകളുടെ കഥ പറയുന്ന 'ശികാര- ദി അൺടോൾഡ് സ്റ്റോറി ഓഫ് കശ്‌മീരി പണ്ഡിറ്റ്' ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും.