പായൽ റോഹത്ഗിയുടെ മണ്ടത്തരം പറയാനുള്ള അഭിപ്രായസ്വാതന്ത്ര്യം മാനിക്കണമെന്ന് ശശി തരൂർ എംപി - defame Nehru's family case
സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ നെഹ്റു–ഇന്ദിര കുടുംബാംഗങ്ങളെ അപമാനിക്കുന്ന തരത്തിൽ വിഡിയോ നിർമിച്ചതായിരുന്നു പായലിനെതിരെയുള്ള കേസ്.

നെഹ്റു കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ ഉണ്ടാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ ബോളിവുഡ് നടി പായൽ റോഹത്ഗിയെ മോചിപ്പിക്കണമെന്ന് ശശി തരൂർ എംപി. പായലിനെ പരിഹസിച്ച കോൺഗ്രസ് എംപി അവർക്ക് മണ്ടത്തരം പറയാനുള്ള അഭിപ്രായസ്വാതന്ത്ര്യം നൽകണമെന്ന് ട്വീറ്റ് ചെയ്‌തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പായലിന്‍റെ പ്രചരണം തെറ്റാണെന്നും തികച്ചും അടിസ്ഥാനശൂന്യമാണെന്നും അദ്ദേഹം പറഞ്ഞു. "അവരെ കസ്റ്റഡിയിലെടുത്തത് അനാവശ്യമാണ്. മണ്ടത്തരം പറയാൻ അനുവദിച്ചുകൊണ്ട് അവരുടെ അഭിപ്രായസ്വാതന്ത്ര്യം മാനിക്കണം. അതിനാൽ തന്നെ നടിയെ മോചിപ്പിക്കണം," ശശി തരൂർ കുറിച്ചു.