കേരളം

kerala

ETV Bharat / sitara

റിട്ടയര്‍മെന്‍റ് ജീവിതം ആസ്വദിച്ച്‌ ഋഷി കപൂര്‍; എല്ലാ ദിവസം ഓരോരോ തലവേദനകള്‍ ഒപ്പിച്ച്‌ താരം - Sharmaji Namkeen release

Sharmaji Namkeen trailer: ഋഷി കപൂറിന്‍റെ 'ശര്‍മാജി നംകീന്‍' ട്രെയ്‌ലര്‍ പുറത്തിറങ്ങി. റിട്ടയര്‍മെന്‍റിന് ശേഷം ജീവിതം എങ്ങനെ ആസ്വാദ്യകരമാക്കാം എന്നാണ് ട്രെയ്‌ലറില്‍ ദൃശ്യമാകുന്നത്‌.

Sharmaji Namkeen trailer  ഋഷി കപൂറിന്‍റെ 'ശര്‍മാജി നംകീന്‍'  'ശര്‍മാജി നംകീന്‍' ട്രെയ്‌ലര്‍  റിട്ടയര്‍മെന്‍റിന് ശേഷമുള്ള ജീവിതം ആസ്വദിച്ച്‌ ഋഷി കപൂര്‍  Paresh Rawal as Rishi Kapoor's role
റിട്ടയര്‍മെന്‍റിന് ശേഷമുള്ള ജീവിതം ആസ്വദിച്ച്‌ ഋഷി കപൂര്‍; എല്ലാ ദിവസം ഓരോരോ തലവേദനകള്‍ ഒപ്പിച്ച്‌ താരം

By

Published : Mar 17, 2022, 6:03 PM IST

Sharmaji Namkeen trailer: അന്തരിച്ച ബോളിവുഡ്‌ ഇതിഹാസം ഋഷി കപൂറിന്‍റെ 'ശര്‍മാജി നംകീന്‍' എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 3.25 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ഋഷി കപൂറിന്‍റെ മനോഹരമായ വാര്‍ധ്യക കാലമാണ് ദൃശ്യവത്‌കരിച്ചിരിക്കുന്നത്‌. റിട്ടയര്‍മെന്‍റ് ജീവിതം എങ്ങനെ ആസ്വാദ്യകരമാക്കാം എന്നാണ് ട്രെയ്‌ലറില്‍ ദൃശ്യമാകുന്നത്‌.

Paresh Rawal as Rishi Kapoor's role: ഹിതേഷ്‌ ഭാട്യ സംവിധാനം ചെയ്യുന്ന ശര്‍മാജി നംകീന്‍ റിലീസിനൊരുങ്ങുകയാണ്. ഋഷി കപൂറിന്‍റെ മരണശേഷം എത്തുന്ന ചിത്രം കൂടിയാണ്. താരത്തിന്‍റെ മരണ ശേഷം പരേഷ്‌ റാവലാണ് ശര്‍മാജി പൂര്‍ത്തീകരിച്ചത്‌. വെല്ലുവിളികള്‍ അതിജീവിച്ചാണ് ഒടുവില്‍ ചിത്രം പൂര്‍ത്തീകരിച്ചത്‌. ജൂഹി ചൗള, സുഹൈല്‍ നയ്യാര്‍, ഇഷാ തല്‍വാര്‍, അയേഷ റാസ, ഷീബ ചദ്ധ, സതിഷ്‌ കൗശിക്‌, പര്‍മീത്‌ സേതി, താരുക്‌ റെയ്‌ന തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

Sharmaji Namkeen release: സുപ്രതിക സെനുമായി ചേര്‍ന്ന്‌ ഹിതേഷ്‌ ഭാട്യ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. പിയുഷ്‌ ആണ് ഛായാഗ്രഹണം. ബോധാദിത്യ ബാനര്‍ജിയാണ് ചിത്രസംയോജനം. മാര്‍ച്ച്‌ 31നാണ് ചിത്രത്തിന്‍റെ റിലീസ്‌. ആമസോണ്‍ പ്രൈമിലൂടെ ശര്‍മാജി നംകീന്‍ പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തും. നേരത്തെ റിലീസ്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ്‌ ലോക്‌ ഡൗണ്‍ സാഹചര്യത്തില്‍ ചിത്രത്തിന്‍റെ റിലീസ്‌ നീണ്ടുപോയി. പിന്നീട്‌ ഋഷി കപൂറിന്‍റെ മരണവും ചിത്രത്തിന്‍റെ റിലീസ്‌ വൈകി.

Rishi Kapoor latest movie: 'ദ ബോഡി' ആണ് ഋഷി കപൂറിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇമ്രാന്‍ ഹാഷ്‌മിയും സുപ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്‍റെ സംവിധാനം ജീത്തു ജോസഫ്‌ ആയിരുന്നു. ജീത്തു ജോസഫിന്‍റെ ആദ്യ ബോളിവുഡ്‌ ചിത്രം കൂടിയായിരുന്നു 'ദ ബോഡി'.

Also Read: Heropanti 2 trailer | ലൈല സൈബർക്രൈമിലെ മാന്ത്രികനാണെങ്കിൽ, മാന്ത്രിക വടിയാണ് ബബ്ലൂ

ABOUT THE AUTHOR

...view details