കേരളം

kerala

ETV Bharat / sitara

വിദ്യാബാലന്‍റെ ഗംഭീര പ്രകടനവുമായി 'ശകുന്തളാ ദേവി'യുടെ ട്രെയിലര്‍ - 'ശകുന്തളാ ദേവി'യുടെ ട്രെയിലര്‍

ശകുന്തളാ ദേവി ഈ മാസം 31ന് ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യും

Shakuntala Devi - Official Trailer  Vidya Balan  Amazon Prime Video  Shakuntala Devi - Official Trailer out  'ശകുന്തളാ ദേവി'യുടെ ട്രെയിലര്‍  വിദ്യാബാലന്‍ ചിത്രം ശകുന്തളാ ദേവി
വിദ്യാബാലന്‍റെ ഗംഭീര പ്രകടനവുമായി 'ശകുന്തളാ ദേവി'യുടെ ട്രെയിലര്‍

By

Published : Jul 15, 2020, 1:13 PM IST

ഭാരതത്തിന്‍റെ അഭിമാനമായ ഗണിതശാസ്ത്രപ്രതിഭയും എഴുത്തുകാരിയുമായ ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശകുന്തളാ ദേവിയുടെ ജീവിതം ആസ്പദമാക്കി ബോളിവുഡില്‍ ഒരുക്കുന്ന ശകുന്തളാ ദേവി എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. വിദ്യാബാലനാണ് വെള്ളിത്തിരയില്‍ ശകുന്തളാദേവിക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. ട്രെയിലറിലുടനീളം ശകുന്തളാ ദേവിയായി ജീവിക്കുന്ന വിദ്യാ ബാലനെ കാണാം. രണ്ടേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍. അനു മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒട്ടും എന്‍റര്‍ടെയ്ന്‍മെന്‍റ് സ്വഭാവം കുറക്കാതെയാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലറില്‍ നിന്നും മനസിലാകുന്നത്.

വിദ്യ ബാലനൊപ്പം സാന്യ മല്‍ഹോത്ര, ജിഷു സെന്‍ഗുപ്‍ത, അമിത് സാധി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. അനു മേനോനും നയനിക മഹ്‍താനിയും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ഇഷിത മൊയ്ത്രയാണ്. സംഗീതം സച്ചിന്‍-ജിഗര്‍ എന്നിവരാണ് ഒരുക്കിയിരിക്കുന്നത്. മെയ് എട്ടിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയും ആമസോണ്‍ പ്രൈമില്‍ ഈ മാസം 31 മുതല്‍ സ്ട്രീം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.

ABOUT THE AUTHOR

...view details