കേരളം

kerala

ETV Bharat / sitara

'കാമറയ്‌ക്ക് മുന്നിലെയും പിന്നിലെയും ജീവിതം', ശ്രദ്ധനേടി 'ഷക്കീല' ബയോപിക് ട്രെയിലര്‍ - Shakeela Official Trailer

നടി റിച്ച ഛദ്ദയാണ് ഷക്കീലയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പങ്കജ് ത്രിപാതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്

Shakeela Official Trailer Richa Chadha Pankaj Tripathi  'ഷക്കീല' ബയോപിക് ട്രെയിലര്‍  ഷക്കീല ട്രെയിലര്‍  റിച്ച ഛദ്ദ ഷക്കീല ട്രെയിലര്‍  Shakeela Official Trailer  Richa Chadha Pankaj Tripathi
'കാമറയ്‌ക്ക് മുന്നിലെയും പിന്നിലെയും ജീവിതം', ശ്രദ്ധനേടി 'ഷക്കീല' ബയോപിക് ട്രെയിലര്‍

By

Published : Dec 17, 2020, 5:30 PM IST

നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കി ബോളിവുഡില്‍ നിന്നും ഒരു സിനിമ വരുന്നു. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിന്‍റെ പേര് ഷക്കീല എന്ന് തന്നെയാണ്. നടി റിച്ച ഛദ്ദയാണ് ഷക്കീലയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിരിക്കുന്നത്. പങ്കജ് ത്രിപാതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ട്രെയിലറിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലൂടെ ശ്രദ്ധേയയായ ഷക്കീലയുടെ തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുക. താരത്തിന്‍റെ സിനിമാ ജീവിതത്തിനുമപ്പുറം വ്യക്തി ജീവിതവും സിനിമയുടെ പ്രമേയമാകുന്നുണ്ട്. എസ്‍തര്‍ നൊറോണ, ഷീവ റാണ, മലയാളി നടൻ രാജീവ് പിള്ള എന്നിവരും ഷക്കീലയില്‍ അഭിനയിച്ചിട്ടുണ്ട്. സാമീസ് മാജിക് സിനിമ മോഷന്‍ പിക്‌ചര്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ സാമി നന്‍വാനി, സാഹില്‍ നന്‍വാനി എന്നിവർ ചിത്രം നിർമിച്ചിരിക്കുന്നു. ഡിസംബർ 25ന് ഷക്കീല തിയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details