കൊവിഡിനെ രാജ്യത്ത് നിന്നും തുരത്താന്‍ ആവശ്യമായ എല്ലാ നടപടികളും വളരെ കരുതലോടെ രാജ്യം ചെയ്ത് വരികയാണ്. ഇതിനോടകം നിരവധി താരങ്ങളടക്കം പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നതിന്‍റെ ഭാഗമായി സാമ്പത്തിക സഹായങ്ങള്‍ അടക്കം ചെയ്ത് കഴിഞ്ഞു. ബോളിവുഡ് കിങ് ഷാരൂഖ് ഖാനും കുടുംബവും സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇപ്പോള്‍ അതിന് പുറമെ നാല് നിലകളിലുള്ള തന്‍റെ ഓഫീസ് കെട്ടിടം ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കായി നല്‍കിയിരിക്കുകയാണ് നടന്‍.
ഓഫീസ് കെട്ടിടം ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കായി സജ്ജമാക്കി ഷാരൂഖ് - Shahrukh's office becomes Quarantine Center
ഹോം ക്വറന്‍റൈനില്‍ കഴിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിട്ടുള്ളവര്‍ക്ക് താമസിക്കുന്നതിനായാണ് ഷാരൂഖ് ഖാന്‍ നാല് നിലകളുള്ള ഓഫീസ് കെട്ടിടം വിട്ടുകൊടുത്തത്

ഓഫീസ് കെട്ടിടം ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കായി സജ്ജമാക്കി ഷാരൂഖ്
നിരീക്ഷണത്തില്‍ തുടരേണ്ടവര്‍ക്കായി ഒരുക്കിയിരിക്കുന്ന ഓഫീസ് കെട്ടിടത്തിന്‍റെ ചിത്രങ്ങള്‍ ഷാരൂഖിന്‍റെ പത്നി ഗൗരി ഖാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ നിര്‍ദേശാനുസരണം എന്‍ജിഒ മിയര്‍ ഫൗണ്ടേഷന്‍റെ സഹായത്തോടെയാണ് എല്ലാ സൗകര്യങ്ങളുമായി കെട്ടിടം സജ്ജമാക്കിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 24000 പിപിഇ കിറ്റുകളും ഷാരൂഖ് നല്‍കിയിരുന്നു.