കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കിങ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ട്രെന്‍റിങ്. ഷാരൂഖിന്‍റെ മാനറിസങ്ങളും രൂപവുമെല്ലാം ആര്യനില്‍ ഒട്ടും മാറ്റമില്ലാതെ കാണാന്‍ സാധിക്കും. തൊണ്ണൂറുകളിലെ ഷാരൂഖാനെ കണ്ടപോലെയുണ്ടെന്നാണ് ആര്യന്‍റെ പുതിയ വീഡിയോകള്‍ക്ക് ഷാരൂഖ് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്. മുമ്പും ഷാരൂഖാനുമായുള്ള ആര്യന്‍റെ സാമ്യം സോഷ്യല്‍ മീഡിയയിലും ബോളിവുഡിലും തരംഗമായതായിരുന്നു. പിതാവിനെ മുറിച്ചുവെച്ചതുപോലെയാണ് ആര്യന്‍ ഖാനെന്ന് കമന്‍റ് ചെയ്യുന്നവരുമുണ്ട്.
'ആര്യന് ഖാന്‍' എല്ലാതരത്തിലും ബോളിവുഡ് ബാദ്ഷയുടെ കാര്‍ബണ്‍ കോപ്പി - shahrukh khan son Aryan video
തൊണ്ണൂറുകളിലെ ഷാരൂഖാനെ കണ്ടപോലെയുണ്ടെന്നാണ് ആര്യന്‍റെ പുതിയ വീഡിയോകള്‍ക്ക് ഷാരൂഖ് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്. മുമ്പും ഷാരൂഖാനുമായുള്ള ആര്യന്‍റെ സാമ്യം സോഷ്യല്‍ മീഡിയയിലും ബോളിവുഡിലും തരംഗമായതായിരുന്നു
നടപ്പിലും എടുപ്പിലും ഭാവത്തിലുമെല്ലാം ബോളിവുഡിന്‍റെ ബാദ്ഷായുമായി അത്രമേല്‍ സാദൃശ്യമുണ്ട് ആര്യന്. കഴിഞ്ഞ ദിവസം ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ ആര്യന്‍ എത്തിയപ്പോള്‍ ആളുകളുടെ ഇഷ്ടവും അതിശയവുമൊക്കെ അതിന്‍റെ പാരമ്യത്തിലായിരുന്നു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ടീം ഉടമകളിലൊരാളായ ഷാരൂഖിന് പങ്കെടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ആര്യന്‍ ലേലത്തിനെത്തിയത്. ഇതാദ്യമായാണ് ഇത്തരമൊരു വേദിയില്‍ ആര്യന്‍ എത്തുന്നത്. ബോളിവുഡില്‍ ആര്യന്‍ എന്ന് അരങ്ങേറും എന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.