ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, മൊഹബത്തേൻ, വീർ സാര, രബ് നേ ബനാ ദി ജോഡി, ജബ് തക് ഹേ ജാൻ തുടങ്ങി ബോളിവുഡിൽ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച യഷ് രാജ് ഫിലിംസും ഷാരൂഖ് ഖാനും നീണ്ട ഇടവേളക്ക് ശേഷം പത്താനിലൂടെ ഒന്നിക്കുകയാണ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൻ ഈ വർഷം പുറത്തിറങ്ങുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സിനിമ അടുത്ത വർഷം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
കഴിഞ്ഞ വർഷം ഷാരൂഖ് ഖാന്‍റെ സിനിമകളൊന്നും റിലീസിനെത്താതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. അതിനാൽ തന്നെ സൂപ്പർതാരത്തെ പത്താനിലൂടെ ബിഗ് സ്‌ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരുക്കുകയാണ് പ്രേക്ഷകർ.