ഷാഹിദ് കപൂറിന്‍റെ ആദ്യ വെബ് സീരീസ് ആമസോൺ പ്രൈം വീഡിയോക്ക്. കോമഡി ത്രില്ലറായി ഒരുക്കുന്ന സീരീസിന്‍റെ അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. ബോളിവുഡ് സ്റ്റൈലിഷ് താരം ഡിജിറ്റൽ പ്രവേശനത്തിന് ഒരുങ്ങുന്നതായും സീരീസിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും പങ്കുചേരുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഷാഹിദ് കപൂറിന്‍റെ ഡിജിറ്റൽ എൻട്രി ആമസോണിലൂടെ - രാജ് ഡികെ ഷാഹിദ് കപൂർ വാർത്ത
ഫാമിലി മാൻ സംവിധായകർ ഒരുക്കുന്ന വെബ് സീരീസിന്‍റെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ല.
ഫാമിലി മാൻ സംവിധായകരായ രാജ്, ഡികെ ഒരുക്കുന്ന സീരീസിലൂടെ താൻ ഡിജിറ്റൽ പ്രവേശനത്തിന് തയ്യാറെടുക്കുന്നതായും ആമസോൺ പ്രൈമിലൂടെ സീരീസ് പ്രദർശനത്തിന് എത്തുമെന്നും ഷാഹിദ് കപൂർ ഒരു പ്രസ്‌താവനയിലൂടെ വ്യക്തമാക്കി. സംവിധായകരിൽ നിന്നും കഥ കേട്ടപ്പോൾ മുതൽ താൻ ആകാംക്ഷയിലാണെന്നും ആമസോൺ പ്രൈം വീഡിയോ അല്ലാതെ സീരീസിനായി മറ്റൊരു ഓപ്‌ഷൻ മനസിലില്ലെന്നും നടൻ വിശദമാക്കി. സീരീസിന്‍റെ രചനയും രാജും ഡികെയും ചേർന്നാണ്. എന്നാൽ, സീരീസിന്‍റെ ടൈറ്റിലോ മറ്റ് വിവരങ്ങളോ ഇതുവരെയും പുറത്തുവിട്ടിട്ടില്ല.