ഹൈദരാബാദ്:കരൺ ജോഹർ നിർമിക്കുന്ന യോദ്ധയിൽ നിന്നും ബോളിവുഡ് നടൻ ഷാഹിദ് കപൂർ പിന്മാറി. ധടക്, ബദ്രിനാഥ് കി ദുൽഹനിയ ചിത്രങ്ങളുടെ സംവിധായകൻ ശശാങ്ക് ഖൈതാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഷാഹിദ് നേരത്തെ സമ്മതമറിയിച്ചിരുന്നെങ്കിലും ഇപ്പോൾ സിനിമയുടെ ഭാഗമാകില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചിട്ടില്ല.
കരൺ ജോഹറിന്‍റെ യോദ്ധയിൽ നിന്നും ഷാഹിദ് കപൂർ പിന്മാറി? - ബോളിവുഡ് നടൻ ഷാഹിദ് കപൂർ വാർത്ത
കരൺ ജോഹർ നിർമിക്കുന്ന യോദ്ധ ചിത്രത്തിൽ നിന്നും ബോളിവുഡ് നടൻ ഷാഹിദ് കപൂർ പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ജേഴ്‌സിയുടെ ചിത്രീകരണത്തിന് ശേഷം താരം യോദ്ധയിൽ പങ്കുചേരുമെന്നായിരുന്നു വാർത്തകൾ ഉണ്ടായിരുന്നത്. ചിത്രത്തിൽ നിന്നും ആശയപരമായ വ്യത്യാസമുണ്ടായതിനെ തുടർന്നാണ് ഷാഹിദിന്‍റെ പിന്മാറ്റമെന്നും പറയുന്നുണ്ട്. കൂടാതെ, കബീർ സിംഗിന്‍റെ വിജയത്തിന് ശേഷം ഷാഹിദ് കപൂറിന്‍റെ സ്വഭാവത്തിൽ മാറ്റം വന്നതായും പുതിയ പ്രോജക്റ്റുകളിൽ അദ്ദേഹം വളരെ ശ്രദ്ധാലുവാണെന്നും നവമാധ്യമങ്ങളിൽ പരാമർശമുണ്ട്.
അതേ സമയം, ഷാഹിദും വിജയ് സേതുപതിയും തമ്മിൽ ആദ്യമായി ഒരുമിക്കുകയാണ് ഡികെ സംവിധാനം ചെയ്യുന്ന വെബ് സീരീസിലൂടെ. ആമസോൺ പ്രൈമിലൂടെയാണ് ത്രില്ലർ സീരീസ് പുറത്തിറങ്ങുന്നത്.