Hindi remake of Shyam Singha Roy: സായ് പല്ലവി, നാനി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുന്‍ സന്‍കൃതന്‍ ഒരുക്കിയ 'ശ്യാം സിംഹ റോയ്'ക്ക് മികച്ച പ്രതികരണമായിരുന്നു. ഡിസംബര്‍ 24നായിരുന്നു ചിത്രം മലയാളം ഉള്‍പ്പടെ നാലു ഭാഷകളില്‍ തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന് ഹിന്ദി റീമേക്കും ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഒരു മുൻനിര പ്രൊഡക്ഷൻ ഹൗസ് 'ശ്യാം സിംഹ റോയി'യുടെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കാന്‍ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 'ശ്യാം സിംഹ റോയ്'യുടെ ഹിന്ദി റീമേക്കിനായുള്ള തിരക്കിലാണിപ്പോള്‍ പ്രൊഡക്ഷന്‍ ഹൗസ് എന്നും സൂചനയുണ്ട്. ഹിന്ദി റീമേക്കിനായി ബോളിവുഡിലെ മുന്‍നിര നായകന്‍മാരുടെ പേരുകളാണ് പരിഗണനയിലുള്ളത്.