Shah Rukh Deepika to jet off to Spain: ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാനും ദീപിക പദുകോണും സ്‌പെയിനിലേക്ക് പറക്കാനൊരുങ്ങുന്നു. ഇരുവരുടെയും ഏറ്റവും പുതിയ ചിത്രമായ 'പത്താന്‍റെ' ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ സ്‌പെയിനില്‍ പറക്കാന്‍ തയ്യാറെടുക്കുന്നത്. 'പത്താനി'ലെ ഇരുവരുടെയും ഒരു റൊമാന്‍റിക് ഗാനം ചിത്രീകരിക്കാനാണ് താരങ്ങള്‍ സ്‌പെയിനില്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം മുതല്‍ 'പത്താന്‍റെ' ചിത്രീകരണം പുനരാരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Pathan shoot at Spain: ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍ ഉള്‍പ്പടുന്ന സുപ്രധാന സീക്വന്‍സുകളുടെ ചിത്രീകരണത്തിനായി 'പത്താന്‍' ടീം മാര്‍ച്ച് ആദ്യവാരം സ്‌പെയിനിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'മല്ലോര്‍ക്കയില്‍ ഒരു റൊമാന്‍റിക് ഗാനം സംവിധായകന്‍ ചിത്രീകരിക്കും. അവിടത്തെ അതിമനോഹരമായ കടല്‍ത്തീരങ്ങളാലും പര്‍വതങ്ങളാലും പേരുകേട്ട ദ്വീപിന്‍റെ മനോഹാരിത പകര്‍ത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഇത് 'പത്താന്‍റെ' ആദ്യ അന്താരാഷ്‌ട്ര ഷെഡ്യൂളാണ്.. സീക്വന്‍സുകള്‍ ഗംഭീരമാക്കാന്‍ സിദ്ധാര്‍ഥ് ആഗ്രഹിക്കുന്നു.'
'ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പടെയുള്ള പ്രധാന സീക്വന്‍സുകള്‍ 17 ദിവസം കൊണ്ട് അദ്ദേഹം ചിത്രീകരിക്കും. ഷാരൂഖ്, ദീപിക, ജോൺ എന്നിവരുടെ പ്രാധന രംഗങ്ങള്‍ 17 ദിവസം കൊണ്ട് അദ്ദേഹം പൂര്‍ത്തീകരിക്കും. ഷാരൂഖ് ഖാന്‍ കാരണം ചിത്രത്തിന്‍റെ ഷെഡ്യൂള്‍ ആദ്യം മാറ്റിവയ്‌ക്കേണ്ടി വന്നെങ്കിലും, കൊവിഡ് മൂന്നാം തരംഗം കാരണം വീണ്ടും ഷെഡ്യൂള്‍ മാറ്റിവയ്‌ക്കേണ്ടിവന്നിരുന്നു സംവിധായകന്.' -ഒരു സ്‌ത്രോതസ് അറിയിച്ചു. ഫെബ്രുവരി അവസാന വാരത്തില്‍ ഒരാഴ്‌ച നീണ്ട 'പത്താന്‍റെ' ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ ഷെഡ്യൂള്‍ മുംബെയില്‍ ചിത്രീകരിച്ചു.