ലോക്ക് ഡൗണ്‍ മൂലം താരങ്ങളെല്ലാം ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ സജീവമാണ്. ഇന്ത്യന്‍ സിനിമയുടെ കിങ് ഖാന്‍ ഷാരൂഖ് ഖാനും ലോക്ക് ഡൗണ്‍ കാലത്ത് തന്‍റെ ആരാധകരോട് ട്വീറ്റിലൂടെ സംവാദം നടത്തുകയും സന്തോഷങ്ങള്‍ പങ്കുവെക്കുകയുമാണ്. ആരാധകരുടെ എല്ലാ ട്വീറ്റിനും ഷാരൂഖ് മറുപടി ട്വീറ്റ് ചെയ്യുന്നുണ്ട്. അത്തരത്തില്‍ താരം കുറിച്ച ഒരു ട്വീറ്റ് വൈറലായിരിക്കുകയാണ്.
ഞാന്‍ വെറും കിങ്, ഇത്തരം ചോദ്യങ്ങള്‍ സൂപ്പര്‍താരങ്ങളോട് ചോദിക്കൂ-കിങ് ഖാന്‍ - Shah Rukh Khan
ട്വിറ്റര്‍ വഴി ആരാധകരുമായി സംവദിക്കുകയായിരുന്നു ബോളിവുഡ് താരം ഷാരൂഖ് ഖാന്‍
ജീവിതത്തില്‍ നഷ്ടങ്ങള്‍ സാധാരണമാണ്.കരിയര്‍ ഉപേക്ഷിക്കേണ്ട സമയമായോയെന്ന് ഒരു സൂപ്പര്‍ താരം എങ്ങനെ അറിയും ? ഇതായിരുന്നു ആരാധകന്റെ ചോദ്യം. 'അറിയില്ലല്ലോ, നിങ്ങള്‍ ഈ ചോദ്യം സൂപ്പര്‍താരത്തോട് ചോദിക്കൂ. നിര്‍ഭാഗ്യവശാല്‍ ഞാന്‍ രാജാവായിപ്പോയി' എന്നാണ് ഷാരൂഖ് മറുപടിയായി കുറിച്ചത്. സീറോയുടെ പരാജയത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരത്തോട് എന്നാണ് ബോളിവുഡിലേക്ക് മടങ്ങിയെത്തുകയെന്നും ആരാധകര്‍ ചോദിച്ചിരുന്നു. 'മനസ് മടുപ്പിക്കേണ്ട. ഞാന്‍ ഇനിയും സിനിമകള്‍ ചെയ്യും, ഏതെല്ലാമാണെന്ന് നിങ്ങളെല്ലാവരും സമയമാവുമ്പോള്‍ അറിയുകയും ചെയ്യും' ഷാരൂഖ് മറുപടിയായി പറഞ്ഞു.