കേരളം

kerala

ETV Bharat / sitara

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദർശനത്തിന് മുന്നോടിയായി സ്ക്രീനിങ് നടത്താത്തതില്‍ സുപ്രീം കോടതിക്ക് അതൃപ്തി - താണ്ഡവ് വെബ് സീരിസ് വാര്‍ത്തകള്‍

അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ആമസോൺ പ്രൈം വീഡിയോ ഇന്ത്യാ മേധാവി അപർണ പുരോഹിത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്

OTT platforms need screening  Supreme Court Tandav series  Tandav series related news  അപർണ പുരോഹിത് വാര്‍ത്തകള്‍  അപർണ പുരോഹിത്  താണ്ഡവ് വെബ് സീരിസ് വാര്‍ത്തകള്‍  അപർണ പുരോഹിത് വാര്‍ത്തകള്‍
ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിനെത്തുന്നവയ്‌ക്ക് സ്ക്രീനിങ് നടത്താത്തതില്‍ സുപ്രീം കോടതിക്ക് അതൃപ്തി

By

Published : Mar 4, 2021, 4:09 PM IST

ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന സിനിമകള്‍ക്കും സീരിസുകള്‍ക്കും പ്രദര്‍ശനത്തിന് മുന്നോടിയായി സ്ക്രീനിങ് നടത്താത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ആമസോൺ പ്രൈം വീഡിയോ ഇന്ത്യ മേധാവി അപർണ പുരോഹിത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. 'വെബ് പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം സംബന്ധിച്ചത് അറിയാന്‍ സ്ക്രീനിങ് ഉണ്ടായിരിക്കണം. ചില സിനിമകളില്‍ അശ്ലീല ഭാഗങ്ങളും ഉള്‍പ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്' ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ചില ഒടിടി പ്ലാറ്റ്‌ഫോം പരിപാടികളിൽ അധിക്ഷേപിക്കുന്ന തരത്തിലുള്ള സീനുകള്‍ ഉണ്ടെന്ന് ഉത്തർപ്രദേശ് സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. അപര്‍ണ പുരോഹിതിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗിയാണ് ഹാജരായത്. കേസ് അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്നും തന്‍റെ കക്ഷി താണ്ഡവിന്‍റെ നിര്‍മാതാവല്ലെന്നും പകരം താണ്ഡവ് എന്ന വെബ് സീരിസ് സ്ട്രീം ചെയ്‌ത കമ്പനിയിലെ ഒരു ജീവനക്കാരൻ മാത്രമാണെന്നും വാദിച്ചു. കേസിലെ കൂടുതല്‍ വാദം കേള്‍ക്കല്‍ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

താണ്ഡവ് വെബ് സീരീസുമായി ബന്ധപ്പെട്ട് തനിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് അപർണ പുരോഹിത് സുപ്രീം കോടതിയെ സമീപിച്ചത്. താണ്ഡവ് സീരിസ് അണിയറപ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളിൽ നിന്ന് സുരക്ഷ വേണമെന്ന് ജനുവരിയിൽ സുപ്രീം കോടതിയോട് അഭ്യർഥിച്ചിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. കൂടാതെ, ഇക്കാര്യത്തിൽ ജാമ്യം തേടാൻ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദേശിച്ചു. എന്നാൽ കഴിഞ്ഞ മാസം 25ന് അലഹബാദ് ഹൈക്കോടതി താണ്ഡവ് അണിയറപ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നില്ല.

ഹിന്ദു ദൈവങ്ങളെ മനപ്പൂർവം പരിഹസിക്കുകയും മതവികാരങ്ങളെ അവഹേളിക്കുകയും ചെയ്‌തുവെന്ന് ആരോപിച്ചാണ് താണ്ഡവ് അണിയറപ്രവർത്തകർക്കും സീരിസ് പ്രദർശിപ്പിച്ച ഒടിടി പ്ലാറ്റ്‌ഫോം ആമസോൺ പ്രൈം വീഡിയോക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ബിഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുമാണ് വെബ് സീരിസിനെതിരെ പരാതി ഉയർന്നത്. സെയ്‌ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ എന്നിവരായിരുന്നു ഒമ്പത് എപ്പിസോഡുകൾ അടങ്ങിയ പൊളിറ്റിക്കൽ ത്രില്ലർ താണ്ഡവിലെ മുഖ്യതാരങ്ങൾ.

ABOUT THE AUTHOR

...view details