കേരളം

kerala

ETV Bharat / sitara

ജോൺ എബ്രഹാമിന്‍റെ സത്യമേവ ജയതേ 2 വൈകും; സൽമാൻ ചിത്രത്തിനൊപ്പം റിലീസിനെത്തില്ല - salman khan radhe film news

മെയ് 14ന് പ്രദർശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റിവക്കുകയാണെന്ന് സത്യമേവ ജയതേ 2 നിർമാതാക്കൾ അറിയിച്ചു.

1
1

By

Published : Apr 27, 2021, 6:43 PM IST

ജോൺ എബ്രഹാം നായകനാകുന്ന സത്യമേവ ജയതേ 2 മെയ് 14ന് പ്രദർശനത്തിനെത്തില്ലെന്ന് നിർമാതാക്കൾ അറിയിച്ചു. പുതിയ റിലീസ് തിയതി പിന്നീട് അറിയിക്കുമെന്നും നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആരോഗ്യത്തിനാണ് പരിഗണന നൽകേണ്ടതെന്നും നിർമാതാക്കൾ അറിയിച്ചു. 2018ൽ റിലീസ് ചെയ്ത് തിയേറ്ററുകളിൽ ഹിറ്റൊരുക്കിയ ഹിന്ദി ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈ വർഷം ഈദിന് പുറത്തിറങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്.

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്‍റെ രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ് ചിത്രവും ഇതേദിവസമാണ് റിലീസിനെത്തുന്നത്. രണ്ട് പ്രമുഖതാരങ്ങളുടെ സിനിമ ഒരേ ദിവസം റിലീസ് ചെയ്യുമ്പോൾ പ്രേക്ഷകർ ഏത് ചിത്രമായിരിക്കും തെരഞ്ഞെടുക്കുകയെന്നും ആശങ്കകൾ ഉണ്ടായിരുന്നു. സത്യമേവ ജയതേ 2 റിലീസ് മാറ്റിവച്ചെങ്കിലും രാധേ: യുവർ മോസ്റ്റ് വാണ്ടഡ് ഭായ് പറഞ്ഞ ദിവസം തന്നെ തിയേറ്ററുകളിലെത്തുമെന്ന് കഴിഞ്ഞ ആഴ്ച സൽമാൻ ഖാൻ ചിത്രത്തിന്‍റെ നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

More Read: റിലീസ് നീട്ടില്ല, സല്‍മാന്‍റെ 'രാധേ' പറഞ്ഞ സമയത്തെത്തും

ദിവ്യ ഖോസ്‌ല കുമാർ നായികയാകുന്ന സത്യമേവ ജയതേ2 സംവിധാനം ചെയ്യുന്നത് മിലാപ് സവേരിയാണ്. മനോജ് ബാജ്പേയിയും ആക്ഷൻ ചിത്രത്തിലെ കേന്ദ്രകഥാപാത്രമാകുന്നു. ഭൂഷൺ കുമാർ, കൃഷൻ കുമാർ, മോനിഷ അദ്വാധി, മധു ഭോജ്വാനി, നിഖിൽ അദ്വാനി എന്നിവരാണ് നിർമാതാക്കൾ.

ABOUT THE AUTHOR

...view details