ജോൺ എബ്രഹാമിന്‍റെ ബോക്‌സ് ഓഫിസ് ഹിറ്റായിരുന്ന സത്യമേവ ജയതേയുടെ രണ്ടാം ഭാഗം വരുന്നു. 2018ൽ റിലീസിനെത്തിയ ഹിന്ദി ചിത്രത്തിന്‍റെ പുതിയ പതിപ്പ് സത്യമേവ ജയതേ 2 ഈദ് റിലീസായി തിയേറ്ററുകളിൽ എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. മിലാപ് സവേരി സംവിധാനം ചെയ്യുന്ന ബോളിവുഡ് ആക്ഷൻ ചിത്രം മെയ് 14നാണ് പ്രദർശനത്തിനെത്തുന്നത്. സിനിമയുടെ റിലീസ് തിയതിക്കൊപ്പം സത്യമേവ ജയതേ രണ്ട് ദിവസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ജോൺ എബ്രഹാം ത്രിവർണ പതാക വീശുന്ന ചിത്രത്തിനൊപ്പം റിപ്പബ്ലിക് ആശംസയും കുറിച്ചിട്ടുണ്ട്.
സത്യമേവ ജയതേ 2 ഈദിന് തിയേറ്ററുകളിൽ - satyameva jayate john abraham news
മെയ് 14ന് തിയേറ്ററുകളിലൂടെ ജോൺ എബ്രഹാം നായകനാകുന്ന സത്യമേവ ജയതേ 2 റിലീസ് ചെയ്യും.
![സത്യമേവ ജയതേ 2 ഈദിന് തിയേറ്ററുകളിൽ ജോൺ എബ്രഹാം സത്യമേവ ജയതേ 2 വാർത്ത സത്യമേവ ജയതേ 2 ഈദ് റിലീസ് വാർത്ത satyameva jayate 2 hit theatres may news satyameva jayate john abraham news സത്യമേവ ജയതേ ജോൺ വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10388759-thumbnail-3x2-john.jpg)
സത്യമേവ ജയതേ 2 ഈദിന് തിയേറ്ററുകളിൽ
ദിവ്യ ഖോസ്‌ല കുമാറാണ് നായിക. മനോജ് ബാജ്പേയിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ വർഷം സെപ്തംബർ 20നാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ഭൂഷൺ കുമാർ, കൃഷൻ കുമാർ, മോനിഷ അദ്വാധി, മധു ഭോജ്വാനി, നിഖിൽ അദ്വാനി എന്നിവർ ചേർന്നാണ് സത്യമേവ ജയതേ 2 നിർമിക്കുന്നത്. അനീതിക്കും അധികാര ദുർവിനിയോഗത്തിനും എതിരെയുള്ള പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം.