ബോളിവുഡ് യുവസുന്ദരി സാറാ അലി ഖാന്‍ ആരാധകര്‍ക്ക് ഈദ് ആശംസിച്ചുകൊണ്ട് പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകള്‍ നിറയുന്നത്. റോസ് നിറത്തിലുള്ള ഷാള്‍ അണിഞ്ഞ് നിഷ്കളങ്കമായി നില്‍ക്കുന്ന കുഞ്ഞ് സാറയാണ് പോസ്റ്റിലുള്ളത്. ഒപ്പം തന്‍റെ പുതിയ ഫോട്ടോയും നടി പങ്കുവെച്ചിട്ടുണ്ട്. 'സ്റ്റേ ഹോം, സ്റ്റേ സേഫ്, സ്റ്റേ പോസിറ്റീവ്' എന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തോടൊപ്പം സാറ കുറിച്ചു.
തട്ടമിട്ട കുട്ടിക്കാല ചിത്രത്തോടൊപ്പം ഈദ് ആശംസകള്‍ നേര്‍ന്ന് സാറാ അലിഖാന്‍ - ബോളിവുഡ് യുവസുന്ദരി സാറാ അലി ഖാന്‍
ഡേവിഡ് ധവാന്‍റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന കൂലി നമ്പര്‍.1 ആണ് സാറയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം
തട്ടമിട്ട കുട്ടിക്കാല ചിത്രത്തോടൊപ്പം ഈദ് ആശംസകള്‍ നേര്‍ന്ന് സാറാ അലിഖാന്‍
ഡേവിഡ് ധവാന്‍റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന കൂലി നമ്പര്‍.1 ആണ് സാറയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഇംതിയാസ് അലി ഒരുക്കിയ കാര്‍ത്തിക് ആര്യന്‍ ചിത്രം ലവ് ആജ് കല്‍ ആണ് സാറയുടെതായി അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം.