കേരളം

kerala

ETV Bharat / sitara

സാറ അലിഖാന്‍റെ ഡ്രൈവര്‍ക്ക് കൊവിഡ് പോസിറ്റീവ് - bollywood actress

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡ്രൈവറെ ക്വാറന്‍റൈൻ സെന്‍ററിൽ പ്രവേശിപ്പിച്ചുവെന്നും തന്‍റെയും കുടുംബത്തിന്‍റെയും പരിശോധനാ ഫലം നെഗറ്റീവാണെന്നും സാറ അലിഖാൻ അറിയിച്ചു

sara ali khan driver corona positive  sara driver corona positive  sara ali khan driver covid 19  sara ali khan driver latest news  സാറ അലിഖാന്‍റെ ഡ്രൈവർ  ഡ്രൈവറിന് കൊവിഡ് പോസിറ്റീവ്  ബോളിവുഡ് നടി സാറ  കൊവിഡ് പോസിറ്റീവ്  സാറ അലി ഖാൻ  ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ  ബിഎംസി  bollywood actress  BMC corona
സാറ അലിഖാന്‍റെ ഡ്രൈവറിന് കൊവിഡ് പോസിറ്റീവ്

By

Published : Jul 14, 2020, 12:57 PM IST

മുംബൈ:ബോളിവുഡ് നടി സാറ അലിഖാന്‍റെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡ്രൈവര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതായി സാറ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡ്രൈവറെ ക്വാറന്‍റൈൻ സെന്‍ററിൽ പ്രവേശിപ്പിച്ചുവെന്ന് സാറ അലി ഖാൻ ഇൻസ്റ്റഗ്രാമിലൂടെ വിശദമാക്കി. താനും കുടുംബവും കൊവിഡ് പരിശോധനയ്ക്ക് വിധേയമായതായും കൊവിഡ് നെഗറ്റീവെന്ന് കണ്ടെത്തിയതായും ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. കുടുബത്തിന് ഒപ്പം വീട്ടിനുള്ളിൽ സുരക്ഷിതയായി കഴിയുകയാണെന്നും നടി പറഞ്ഞു.

സംഭവത്തിൽ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) യഥാസമയം നടപടിയെടുത്തിരുന്നതായും അതിന് തന്‍റെയും കുടുംബത്തിന്‍റെയും നന്ദി അറിയിക്കുന്നുവെന്നും സാറ അലിഖാൻ കൂട്ടിച്ചേർത്തു. നേരത്തെ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നീ ബോളിവുഡ് താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ, അനുപം ഖേറിന്‍റെ കുടുംബാംഗങ്ങൾക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details