അക്ഷയ് കുമാറും ധനുഷും ആദ്യമായി ഒന്നിക്കുന്നു. ആനന്ദ്.എൽ.റായിയുടെ പുതിയ ചിത്രത്തിലാണ് സൂപ്പർതാരങ്ങൾ ഒന്നിച്ചെത്തുന്നത്. ഇവർക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രമായി സാറ അലിഖാനും എത്തുന്നുണ്ട്. 'അത്രൻഗി രേ'യെന്നാണ് ചിത്രത്തിന്‍റെ പേര്. രാഞ്ജനാ, ഷമിതാഭ് എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് സിനിമ കൂടിയാണിത്.
അക്ഷയ് കുമാറിനൊപ്പം സാറാ അലിഖാനും ധനുഷും; ആകാംഷയോടെ ആരാധകര്‍ - അത്രൻഗി രേ
ചിത്രത്തിന്‍റെ പ്രമേയത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. മാർച്ചിൽ ചിത്രീകരണം ആരംഭിക്കും
അക്ഷയ് കുമാറിനൊപ്പം സാറാ അലിഖാനും ധനുഷും; ആകാംഷയോടെ ആരാധകര്‍
കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ്.എൽ.റായി സംവിധാനം ചെയ്ത് റിലീസിനെത്തിയ സീറോ പരാജയമായിരുന്നു. പുതിയ ചിത്രത്തിന്‍റെ പ്രമേയത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. ടി സീരിസും ആനന്ദ്.എൽ.റായിയും അക്ഷയ് കുമാറും ചേർന്നാണ് നിർമാണം.