കേരളം

kerala

ETV Bharat / sitara

മാനഗരത്തിന്‍റെ ഹിന്ദി റീമേക്കുമായി സന്തോഷ് ശിവന്‍ എത്തുന്നു, ടൈറ്റില്‍ പുറത്തുവിട്ട് കരണ്‍ ജോഹറും രാജമൗലിയും - santosh sivan mumbaikar

2017ല്‍ പുറത്തിറങ്ങിയ ലോകേഷ് കനകരാജിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ മാനഗരത്തിന്‍റെ ഹിന്ദി റീമേക്കാണ് മുംബൈക്കാര്‍

santosh sivan next directorial titled mumbaikar  മാനഗരത്തിന്‍റെ ഹിന്ദി റീമേക്കുമായി സന്തോഷ് ശിവന്‍  സന്തോഷ് ശിവന്‍ മുംബൈക്കാര്‍  സന്തോഷ് ശിവന്‍ വിജയ് സേതുപതി  കരണ്‍ ജോഹര്‍ വാര്‍ത്തകള്‍  santosh sivan news  santosh sivan mumbaikar  santosh sivan vijay sethupathi
മാനഗരത്തിന്‍റെ ഹിന്ദി റീമേക്കുമായി സന്തോഷ് ശിവന്‍ എത്തുന്നു, ടൈറ്റില്‍ പുറത്തുവിട്ട് കരണ്‍ ജോഹറും രാജമൗലിയും

By

Published : Jan 2, 2021, 7:00 AM IST

ജാക്ക് ആന്‍റ് ജില്ലിന് ശേഷം പുതിയ സിനിമയുമായി സന്തോഷ് ശിവന്‍ എത്തുന്നു. മുബൈക്കാര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുെട ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകരായ കരണ്‍ ജോഹറിന്‍റെയും രാജമൗലിയുടെയും സോഷ്യല്‍മീഡിയ പേജുകള്‍ വഴി പുറത്തിറങ്ങി. 2017ല്‍ പുറത്തിറങ്ങിയ ലോകേഷ് കനകരാജിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ മാനഗരത്തിന്‍റെ ഹിന്ദി റീമേക്കാണ് മുംബൈക്കാര്‍. 12 വര്‍ഷത്തിന് ശേഷം സന്തോഷ് ശിവന്‍ ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതി, വിക്രാന്ത് മാസി, സഞ്ജന മിശ്ര എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വിജയ് സേതുപതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് മുബൈക്കാര്‍.

സിനിമയുടെ ചിത്രീകരണം ഈ മാസം ആരം‌ഭിക്കും. ഷിബു തമീന്‍സാണ് നിര്‍മാണം. സിനിമയുടെ ഭാഗമാകുന്നതില്‍ സന്തോഷമെന്നാണ് വിജയ് സേതുപതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 2008ല്‍ പുറത്തിറങ്ങിയ തഹാനാണ് ഹിന്ദിയില്‍ അവസാനമായി സന്തോഷ് ശിവന്‍ സംവിധാനം ചെയ്‌ത സിനിമ. മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറുമാണ് റിലീസിനൊരുങ്ങന്ന സന്തോഷ് ശിവന്‍റെ മലയാള സിനിമ ജാക്ക് ആന്‍റ് ജില്ലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details