മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ സജീവമായ സംവിധായകനാണ് സന്തോഷ് ശിവൻ. ഛായാഗ്രാഹകനായും നിർമാതാവായും നടനായും സംവിധായകനുമാമൊക്കെ മലയാളത്തിന്‍റെ അഭിമാനമായ സന്തോഷ് ശിവന്‍റെ പുതിയ ഹിന്ദി ചിത്രമാണ് മുംബൈകാര്‍. മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.
സന്തോഷ് ശിവന്‍റെ 'മുംബൈകാറി'ന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത് - santhosh sivan vijay sethupathi news latest
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരത്തിന്‍റെ ഹിന്ദി റീമേക്ക് 'മുംബൈകാറി'ന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്.
സന്തോഷ് ശിവന്‍റെ മുംബൈകാർ ഫസ്റ്റ് ലുക്കെത്തി
വിജയ് സേതുപതിക്കൊപ്പം ഛപാക് ഫെയിം വിക്രാന്ത് മാസി, സഞ്ജന മിശ്ര, രൺവീർ ഷോറെ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാനഗരത്തിന്‍റെ ഹിന്ദി റീമേക്കാണ് മുംബൈക്കാർ. സംവിധാനത്തിന് പുറമെ ബോളിവുഡ് ചിത്രത്തിന്‍റെ തിരക്കഥയും എഡിറ്റിങ്ങും ഛായാഗ്രഹണവും നിർവഹിക്കുന്നത് സന്തോഷ് ശിവനാണ്. ഒപ്പം, സന്തോഷ് ശിവൻ നിർമാണവും നിര്‍വഹിക്കുന്നു. 2008ൽ പുറത്തിറങ്ങിയ തഹാൻ ആണ് സന്തോഷ് ശിവന്‍റെ ഒടുവില്‍ ഇറങ്ങിയ ഹിന്ദി ചിത്രം.