സഞ്ജയ് ദത്ത്, അർജുൻ കപൂർ, കൃതി സനോൺ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന പാനിപ്പറ്റ് ട്രെയിലർ ഇറങ്ങി. അശുതോഷ് ഗോവാരിക്കറാണ് സംവിധാനം. 1761 ജനുവരി 14ന് നടന്ന മൂന്നാം പാനിപ്പറ്റ് യുദ്ധത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.
സഞ്ജയ് ദത്ത് പ്രതിനായകനായെത്തുന്നു; പാനിപ്പറ്റ് ട്രെയിലർ ഇറങ്ങി - Sanjay, Kriti, Arjun starrer film
പതിനെട്ടാം നൂറ്റാണ്ടിലെ മൂന്നാം പാനിപ്പറ്റ് യുദ്ധത്തിന്‍റെ കഥ പറയുന്ന ചിത്രത്തിൽ അർജുൻ കപൂർ, കൃതി സനോൺ, സഞ്ജയ് ദത്ത് എന്നിവരാണ് മുഖ്യ വേഷത്തിലെത്തുന്നത്.
പാനിപ്പറ്റ് ട്രെയിലർ
പദ്മിനി കോലാപുരെ, സീനത്ത് അമാൻ ,മോഹ്‌നിഷ് ബഹൽ,മിർ സർവർ,മിലിന്ദ് ഗുനാജി, നവാബ് ഷാ, കുനാൽ കപൂർ, മന്ത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ദേശീയ അവാർഡ് ജേതാവ് നിതിൻ ചന്ദ്രകാന്ത് ദേശായിയാണ് പാനിപ്പറ്റിന്‍റെ കലാ സംവിധായകൻ. അജയ് അതുൽ സംഗീതമൊരുക്കിയ ചിത്രത്തിൽ ജാവേദ് അക്തറാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.
അടുത്ത മാസം ആറിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.