ലോക്ക് ഡൗണിന് ശേഷം ചിത്രീകരണം ആരംഭിക്കുന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി സംവിധായകൻ സഞ്ജയ് ഗുപ്‌ത. ജോൺ എബ്രഹാം, ഇമ്രാൻ ഹാഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ജൂലായ് പകുതി മുതൽ ആരംഭിക്കുമെന്നാണ് സൂചന. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലായിരിക്കും 'മുംബൈ സാഗ'യുടെ ചിത്രീകരണം. ചിത്രത്തിന്‍റെ 90 ശതമാനം ചിത്രീകരണവും ലോക്ക് ഡൗണിന് മുമ്പ് തന്നെ പൂർത്തിയായിരുന്നു.
ബോളിവുഡ് സജീവമാകുന്നു; 'മുംബൈ സാഗ'യുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും - kajol agarwal
ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ മുംബൈ സാഗയുടെ ചിത്രീകരണം അടുത്ത മാസം പകുതിയോടെ ആരംഭിക്കുമെന്നാണ് സംവിധായകൻ അറിയിച്ചത്.
മുംബൈ സാഗ
ബോളിവുഡിന്‍റെ പ്രശസ്‌ത താരങ്ങളായ ജോൺ എബ്രഹാമും ഇമ്രാൻ ഹാഷ്മിയും ആദ്യമായാണ് ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. കാജൽ അഗർവാൾ നായികാവേഷത്തിൽ എത്തുന്ന മുംബൈ സാഗയിൽ ജാക്കി ഷ്‌റോഫ്, രോഹിത് റോയ്, അമോലെ ഗുപ്തേ, സമീർ സോണി, ഗുൽഷൻ ഗ്രോവർ, പങ്കജ് ത്രിപാതി എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.