മുംബൈ: ചികിത്സാ ആവശ്യങ്ങൾക്കായി സിനിമയിൽ നിന്നും മറ്റ് പ്രൊഫഷണൽ കാര്യങ്ങളിൽ നിന്നും താനൊരു ചെറിയ ഇടവേളയെടുക്കുകയാണെന്ന് ആരാധകരോട് ബോളിവുഡ് താരം സഞ്ജയ് ദത്ത്. വൈദ്യചികിത്സക്കായാണ് എല്ലാ ചുമതലകളിൽ നിന്നും വിട്ടുനിൽക്കുന്നതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സഞ്ജയ് ദത്ത് തന്‍റെ ആരാധകരോട് ട്വിറ്ററിലൂടെ നിർദേശിച്ചു. കഴിഞ്ഞ ആഴ്‌ച ശ്വാസതടസ്സത്തെ തുടർന്ന് ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോളിവുഡ് നടൻ ഈ തിങ്കളാഴ്‌ചയാണ് ആശുപത്രി വിട്ടത്. ഇതിന് തൊട്ടു പിന്നാലെയാണ് പ്രൊഫഷണൽ കാര്യങ്ങളിൽ നിന്നും ഇടവേളയെടുക്കുകയാണെന്നും താരം അറിയിച്ചിരിക്കുന്നത്.
ചികിത്സക്കായി ഒരിടവേള, വേഗം തിരിച്ചെത്തും; ആരാധകരോട് സഞ്ജയ് ദത്ത് - bollywood corona
വൈദ്യചികിത്സക്കായി കുറച്ചു നാളത്തേക്ക് എല്ലാ ചുമതലകളിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും ആരും ആശങ്കപ്പെടരുതെന്നും സഞ്ജയ് ദത്ത് ട്വിറ്ററിലൂടെ ആരാധകരോട് നിർദേശിച്ചു.
"ചില വൈദ്യചികിത്സയ്ക്കായി ഞാൻ ജോലിയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നു. എന്‍റെ കുടുംബവും സുഹൃത്തുക്കളും എന്നോടൊപ്പമുണ്ട്. എന്‍റെ അഭ്യുദേയകാംക്ഷികൾ ആരും വ്യാകുലപ്പെടരുതെന്നും ആശയക്കുഴപ്പിത്തിലാകേണ്ടെന്നും നിർദേശിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും ആശംസകൾക്കുമൊപ്പം, ഞാൻ ഉടൻ തന്നെ തിരിച്ചെത്തും!" ബോളിവുഡിന്‍റെ സ്വന്തം സഞ്ജു ബാബ ട്വീറ്റ് ചെയ്‌തു. ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് കണ്ടെത്തിയിരുന്നു. സടക് 2, ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന സഞ്ജയ് ദത്ത് ചിത്രങ്ങൾ.