"മികച്ച അഭിനേത്രിക്കായ്..., മികച്ച ഭാര്യക്കായ്..., മികച്ച അമ്മക്കായ്... സ്‌നേഹത്തോടെ ജന്മദിനാശംസകൾ," ഒപ്പമില്ലെങ്കിലും അമ്മയുടെ 91-ാം പിറന്നാളിന് ആശംസകൾ അറിയിക്കുകയാണ് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടിയായ നർഗീസ് ദത്തിന്‍റെ സിനിമകളിലെ ചിത്രങ്ങളും വിവാഹചിത്രങ്ങളും അമ്മയോടൊപ്പമുള്ള സന്തോഷ മൂഹൂർത്തങ്ങളും വീഡിയോ രൂപത്തിലാക്കിയാണ് സഞ്ജയ് ആശംസകൾ അറിയിച്ചത്.
അമ്മയുടെ ഓർമയിൽ സഞ്ജയ് ദത്ത് - bpllywood classic actress
നർഗീസ് ദത്തിന്‍റെ സിനിമകളിലെ ചിത്രങ്ങളും വിവാഹചിത്രങ്ങളും അമ്മയോടൊപ്പമുള്ള സന്തോഷ മൂഹൂർത്തങ്ങളും വീഡിയോ രൂപത്തിലാക്കി മകൻ സഞ്ജയ് ദത്ത് പിറന്നാൾ ആശംസകൾ കുറിച്ചു
ക്ലാസിക് ഹിന്ദി ചിത്രങ്ങളിലെ പ്രമുഖ നടിയായി മാറിയ നർഗീസ് ദത്ത് 1929 ജൂൺ ഒന്നിനാണ് ജനിച്ചത്. ഫാത്തിമ റഷീദ് എന്നാണ് യഥാർത്ഥ പേര്. തന്‍റെ അഞ്ചാം വയസിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച നർഗീസ് ദേശീയ പുരസ്‌കാര ജേതാവും ആദ്യമായി പത്‌മശ്രീ സ്വന്തമാക്കുന്ന അഭിനേത്രിയുമാണ്. 1940 - 60 കാലഘട്ടത്തിൽ സജീവ സാന്നിധ്യമായിരുന്നു താരം. നടൻ സുനിൽ ദത്തിനെയാണ് നർഗീസ് വിവാഹം ചെയ്‌തത്. അന്താസ്, ഖേൽ, ലാഹോർ, രാത് ഓർ ദിൻ, മദർ ഇന്ത്യ തുടങ്ങി നിരവധി ഹിന്ദി ചലച്ചിത്രങ്ങളിലും ഉറുദു ചലച്ചിത്രങ്ങളിലും നർഗീസ് അഭിനയിച്ചിട്ടുണ്ട്. 1981 മേയ് മൂന്നിന് ക്യാന്‍സര്‍ ബാധിച്ചാണ് നടി അന്തരിച്ചത്.