കാന്‍സറിനെ അതിജീവിച്ച് ബോളിവുഡിന്‍റെ ബാബ - സഞ്ജയ് ദത്ത് കാന്‍സര്‍
തനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്‌തവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സഞ്ജയ് ദത്ത് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്‍റെ ഇരട്ടക്കുഞ്ഞുങ്ങളായ ഷഹ്‌റാന്‍റെയും ഇഖ്‌റയുടേയും 10 ആം പിറന്നാള്‍ ദിനത്തിലാണ് കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷവാര്‍ത്ത അദ്ദേഹം അറിയിച്ചത്
ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്ത് ചികിത്സയുടെ ഭാഗമായി സിനിമാമേഖലയില്‍ നിന്നും കുറച്ച് നാള്‍ വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ചപ്പോള്‍ മുതല്‍ പ്രാര്‍ഥനയിലായിരുന്നു ആരാധകര്‍. പിന്നീടാണ് താരത്തിന് കാന്‍സര്‍ ആണെന്ന വാര്‍ത്ത പുറത്തുവരുന്നത്. അടുത്തിടെയാണ് അസുഖവുമായി ബന്ധപ്പെട്ട ചികിത്സകളെല്ലാം പൂര്‍ത്തിയാക്കി താരം പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചുവന്നത്. ഇപ്പോള്‍ കെജിഎഫ് ചാപ്റ്റര്‍ 2 വിന്‍റെ സെറ്റില്‍ ഷൂട്ടിങ് തിരക്കുകളിലാണ് താരം. കാന്‍സറിനെ പൊരുതി തോല്‍പ്പിക്കാന്‍ സാധിച്ചതിന്‍റെ സന്തോഷം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. തനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും പിന്തുണയ്ക്കുകയും ചെയ്‌തവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സഞ്ജയ് ദത്ത് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്‍റെ ഇരട്ടക്കുഞ്ഞുങ്ങളായ ഷഹ്‌റാന്‍റെയും ഇഖ്‌റയുടേയും 10 ആം പിറന്നാള്‍ ദിനത്തിലാണ് കുടുംബത്തിലെ ഏറ്റവും വലിയ സന്തോഷവാര്‍ത്ത അദ്ദേഹം അറിയിച്ചത്. മുംബൈയിലെ ആശുപത്രിയിലായിരുന്നു കീമോതെറാപ്പി ചികിത്സ. കൊകിലാബെന്‍ ആശുപത്രിയിലെ ഡോ.സെവനന്തിയ്ക്കും അവരുടെ ഡോക്ടര്‍മാരുടെ ടീമിനും നഴ്‌സുമാര്‍ക്കും മറ്റ് മെഡിക്കല്‍ ജീവനക്കാര്‍ക്കും സഞ്ജയ് ദത്ത് നന്ദി അറിയിച്ചിട്ടുണ്ട്.