കേരളം

kerala

ETV Bharat / sitara

സൽമാൻ ഖാനുമായുള്ള സൗഹൃദം ഇപ്പോഴും നഷ്‌ടപ്പെട്ടിട്ടില്ല : തുറന്നു പറഞ്ഞ് സംഗീത ബിജ്‌ലാനി - ബോളിവുഡ് വാർത്ത

ജീവിതം നിറയെ അനുഭവങ്ങളാണെന്നും ഇപ്പോൾ താൻ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും നടി സംഗീത ബിജ്‌ലാനി പറഞ്ഞു.

sangeeta bijlani on salman khan  sangeeta bijlani on equation with salman khan  sangeeta bijlani salman khan relationship  sangeeta bijlani latest news  Salman Khan  സൽമാൻ ഖാൻ  സംഗീത ബിജ്‌ലാനി  സൽമാൻ ഖാനുമായുള്ള സൗഹൃദം  സൽമാൻ സംഗീത വാർത്ത  സംഗീത ബിജ്‌ലാനി സൽമാൻ ഖാൻ വാർത്ത  ഹോളിവുഡ് വാർത്ത  hollywood news
സൽമാൻ ഖാനുമായുള്ള സൗഹൃദം ഇപ്പോഴും നഷ്‌ടപ്പെട്ടിട്ടില്ല : തുറന്നു പറഞ്ഞ് സംഗീത ബിജ്‌ലാനി

By

Published : Jul 9, 2021, 5:29 PM IST

ഹൈദരാബാദ്:സൽമാൻ ഖാനുമായുള്ള സൗഹൃദം ഇപ്പോഴും നഷ്‌ടപ്പെട്ടിട്ടില്ലെന്ന് മിസ് ഇന്ത്യയും നടിയുമായ സംഗീത ബിജ്‌ലാനി. ഈയിടെ നടന്ന അഭിമുഖത്തിൽ സൽമാൻ ഖാനുമായി ഇപ്പോഴും സൗഹൃദമുണ്ടോയെന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി.

READ MORE:നെറ്റ്ഫ്ലിക്സ് ബീഫിന്‍റെ സ്പെല്ലിങ് പഠിക്കണമെന്ന് എന്‍.എസ് മാധവന്‍,പേര് മാറ്റി പറ്റിക്കുന്നെന്ന് മലയാളികൾ

"അദ്ദേഹവുമായി നല്ല രീതിയിലുള്ള സൗഹൃദം സൂക്ഷിക്കുന്നു. പങ്കാളികൾ, സുഹൃത്തുക്കൾ എന്നിവർ തമ്മിലുള്ള സ്‌നേഹം ഒരിക്കലും നഷ്‌ടപ്പെടില്ല. ജീവിതത്തിൽ ആളുകൾ വരും പോകും, ആരും തന്നെ സ്ഥിരമല്ല. അതിനർഥം ജീവിതം കയ്‌പ്പ് നിറഞ്ഞതാണെന്നല്ല. ഒരു സന്ദർഭത്തിൽ നിങ്ങൾക്ക് മാറ്റം സംഭവിക്കും. എന്‍റെ ജീവിതത്തിൽ ഒരു സമയത്ത് ഞാൻ ബാലിശമായി ചിന്തിച്ചിരുന്നു, മണ്ടത്തരം കാണിച്ചു. എന്നാൽ ഇപ്പോൾ ഞാൻ വളർന്നു. ജീവിതം നിറയെ അനുഭവങ്ങളാണ്", എന്നാണ് സംഗീത പറഞ്ഞത്.

READ MORE:അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തരുത്; കർശന ഉപാധികളോടെ ആദിത്യൻ ജയന് ജാമ്യം

പ്രണയത്തിലായിരുന്ന സൽമാൻ ഖാനും സംഗീതയും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ നടി സോമി അലിയും സൽമാനും തമ്മിലുള്ള ബന്ധത്തിന്‍റെ പേരിൽ ഇരുവരും വിവാഹം ഉപേക്ഷിച്ചു. ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ വിവാഹം കഴിച്ചതോടെ നടി തന്‍റെ ബോളിവുഡ് കരിയർ ഉപേക്ഷിച്ചു. എന്നാൽ 2010ൽ അവർ വേർപിരിഞ്ഞു. സംഗീതയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതിനെ കുറിച്ചും മുടങ്ങിയതിനെ കുറിച്ചും സൽമാൻ ഖാൻ ഒരു പരിപാടിയിൽ തുറന്നു പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details