ഈ മാസം 20ന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്ന സന്ദീപ് ഔര്‍ പിങ്കി ഫരാറിന്‍റെ റിലീസ് നീട്ടി. അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ റിലീസ് കൊവിഡ് 19 പശ്ചാത്തലത്തിലാണ് മാറ്റി വക്കുന്നത്. എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അണിയറപ്രവർത്തകർ റിലീസ് വൈകുമെന്ന കാര്യം അറിയിച്ചത്. എന്നാൽ, പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
അര്‍ജുന്‍ കപൂർ- പരിനീതി ചോപ്ര ചിത്രത്തിന്‍റെ റിലീസ് നീട്ടി - കൊറോണ
ദിബകര്‍ ബാനര്‍ജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സന്ദീപ് ഔര്‍ പിങ്കി ഫരാറിന്‍റെ റിലീസ്
ദിബകര്‍ ബാനര്‍ജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ അനിൽ മേഹ്തയാണ്. അനു മാലിക് ആണ് സംഗീതം. യാഷ്‌രാജ് ഫിലിംസിന്‍റെ ബാനറില്‍ സംവിധായകൻ ദിബകര്‍ ബാനര്‍ജി സന്ദീപ് ഔര്‍ പിങ്കി ഫരാർ നിർമിക്കുന്നു.