അർജുൻ കപൂർ, പരിനീതി ചോപ്ര എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സന്ദീപ് ഔര്‍ പിങ്കി ഫരാറിന്‍റെ ട്രെയിലർ റിലീസ് ചെയ്‌തു. ഇഷ്‌ക്‌സാദേ, നമസ്‌തേ ഇംഗ്ലണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം അർജുൻ കപൂറും പരിനീതി ചോപ്രയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ ദിബാകർ ബാനർജി ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീതം സംവിധായകൻ അനു മാലിക് ആണ്. സംവിധായകൻ ദിബാകർ ബാനർജി തന്നെയാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
'സന്ദീപ് ഔര്‍ പിങ്കി ഫരാർ' ട്രെയിലർ പുറത്തിറങ്ങി - sandeep aur pinki faraar trailer out news
ഈ മാസം 19നാണ് അർജുൻ കപൂർ- പരിനീതി ചോപ്ര ചിത്രം റിലീസിനെത്തുന്നത്.
സന്ദീപ് ഔര്‍ പിങ്കി ഫരാർ ട്രെയിലർ
ത്രില്ലർ വിഭാഗത്തിൽ പെട്ട ബോളിവുഡ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ അനിൽ മേത്തയാണ്. പങ്കജ് ത്രിപാഠി, അർച്ചന സിംഗ്, ഷീബ ഛദ്ദ, നീന ഗുപ്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. യഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ സംവിധായകൻ ദിബാകര്‍ ബാനര്‍ജിയാണ് ചിത്രം നിർമിക്കുന്നത്. ഈ മാസം 19ന് ബോളിവുഡ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.