നൃത്ത സംവിധായകൻ മെല്‍വിൻ ലൂയിസും നടി സന ഖാനും വേര്‍പിരിഞ്ഞു. ഇരുവരും തമ്മിലുള്ള പ്രണയം സിനിമ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സാമൂഹ്യമാധ്യമത്തിലൂടെ പ്രണയം പരസ്യമാക്കി ഇരുവരും രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. ഇരുവരുടെയും ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അതേസമയം ഇരുവരും വേര്‍പിരിഞ്ഞെന്നാണ് പുതിയ വാര്‍ത്ത. തുടര്‍ന്ന് വേര്‍പിരിയാനുള്ള കാരണം സനാ ഖാന്‍ വെളിപ്പെടുത്തുകയും ചെയ്തു.
അയാള്‍ ചതിച്ചു... അതിനാല്‍ ബന്ധം അവസാനിപ്പിച്ചു; നടി സനാ ഖാന്‍ - Melvin Louis
മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ച് താന്‍ കേട്ടിരുന്നു. എന്നാല്‍ മെല്‍വിന്‍ എല്ലാം നിഷേധിച്ചതിനാല്‍ ഒന്നും വിശ്വസിച്ചിരുന്നില്ലെന്നും നടി സനാ ഖാന്‍
അയാള്‍ ചതിച്ചു... അതിനാല്‍ ബന്ധം അവസാനിപ്പിച്ചു-നടി സനാ ഖാന്‍
'മെല്‍വിന്‍ എന്നെ ചതിക്കുകയായിരുന്നു. ഹൃദയം നിറഞ്ഞാണ് ഞാനയാളെ സ്‌നേഹിച്ചത്. പക്ഷെ തിരിച്ച് അതല്ല എനിക്ക് കിട്ടിയത്. അത് തിരിച്ചറിഞ്ഞപ്പോള്‍ മുതല്‍ വിഷാദരോഗം അലട്ടുകയാണ്. മറ്റ് സ്ത്രീകളുമായുള്ള ബന്ധത്തെ കുറിച്ച് താന്‍ കേട്ടിരുന്നു. എന്നാല്‍ മെല്‍വിന്‍ എല്ലാം നിഷേധിച്ചതിനാല്‍ ഒന്നും വിശ്വസിച്ചില്ല. ആ ബന്ധം ഞാന്‍ അവസാനിപ്പിച്ചു. മറ്റൊരാളുമായി പ്രണയത്തിലാണിപ്പോള്‍ അയാള്‍' സനാ ഖാന്‍ പറഞ്ഞു.