സല്‍മാന്‍ ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന ആക്ഷന്‍ പാക്കഡ് ചിത്രമാണ് ‘രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്’. ബോളിവുഡ് സൂപ്പർഹീറോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഈ വർഷത്തെ ഈദിന് തിയേറ്ററുകളിൽ ദൃശ്യവിരുന്നൊരുക്കും. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2009ൽ പ്രഭുദേവയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘വാണ്ടഡ്’ സിനിമയിലെ സൽമാൻ ഖാന്‍റെ കഥാപാത്രത്തിന്‍റെ പേരും രാധേ എന്നായിരുന്നു. എന്നാൽ പുതിയ ചിത്രം വാണ്ടഡിന്‍റെ തുടർച്ച അല്ല. ദിഷ പഠാനിയാണ് രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായിലെ നായിക. ഇതിന് പുറമെ, ജാക്കി ഷ്രോഫ്, രണ്‍ദീപ് ഹൂഡ എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
സല്‍മാന്‍ ഖാനും പ്രഭുദേവയും വീണ്ടുമെത്തുന്നു; ഈദിന് 'രാധേ' റിലീസ് ചെയ്യും - രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്
സല്‍മാന്‍ ഖാൻ- പ്രഭുദേവ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്’ ഈ വർഷം മാർച്ചിന് തിയേറ്ററുകളിലെത്തും.

സല്‍മാന്‍ ഖാൻ- പ്രഭുദേവ
സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെയും സൊഹൈല്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിൽ സല്‍മാന്‍ ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.