ഹൈദരാബാദ്:കൊവിഡിന് ശേഷം തിയേറ്ററുകളിൽ വമ്പൻ റിലീസായി എത്തിയ തമിഴ് ചിത്രം മാസ്റ്റർ ഹിന്ദിയില്‍ റീമേക്കിനൊരുങ്ങുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. ബോളിവുഡ് നടൻ ഹൃത്വിക് റോഷനായിരിക്കും ഹിന്ദിയിൽ വിജയ്‌യുടെ വേഷം ചെയ്യുകയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, മാസ്റ്റർ ബോളിവുഡിലേക്ക് എത്തുമ്പോൾ സൂപ്പർസ്റ്റാർ സൽമാൻ ഖാനാണ് ചിത്രത്തിൽ ജെഡിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് വിവരം.വില്ലൻ വേഷം ചെയ്യാൻ സൽമാൻ ഖാന് തുല്യനായ താരത്തിനായുള്ള ആലോചനയിലാണ് നിർമാതാക്കൾ.
ഹിന്ദിയിൽ മാസ്റ്ററാകുന്നത് സൽമാൻ ഖാൻ ? - salman khan master bollywood news latest
മാസ്റ്റർ ബോളിവുഡ് റീമേക്കിൽ ഹൃത്വിക് റോഷനും വിജയ് സേതുപതിയും പ്രധാന താരങ്ങളാകുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ട്.
ലോകേഷ് കനകരാജ് തമിഴിൽ സംവിധാനം ചെയ്‌ത ചിത്രം ബോളിവുഡിൽ നിർമിക്കുന്നത് കബീർ സിംഗിന്‍റെ നിർമാതാവ് മുറാദും എൻഡമോൾ ഷൈനുമാണ്. ഇരുവരും ചിത്രത്തിനായി സൽമാനെ സമീപിച്ചുവെന്നാണ് റിപ്പോർട്ടുകൾ. താരത്തിന് സിനിമയുടെ കഥ ഇഷ്ടമായെന്നും താൽപര്യം പ്രകടിപ്പിച്ചതായും പറയുന്നു. എങ്കിലും മാസ്റ്റർ ടീം ഹിന്ദി പതിപ്പിനുള്ള ചിത്രത്തിന്‍റെ തിരക്കഥ നൽകുന്നതിനായി കാത്തിരിക്കുകയാണ്. അതേസമയം ബോളിവുഡ് ചിത്രത്തിന് അനുയോജ്യമായ രീതിയിൽ തിരക്കഥ മാറ്റിയ ശേഷമായിരിക്കും സൽമാൻ ഖാൻ ചിത്രത്തിന് സമ്മതമറിയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.