സൽമാൻ ഖാൻ ആരാധകർ കാത്തിരിക്കുന്ന 'രാധേ യുവർ മോസ്റ്റ് വാണ്ടഡ് ഭായ്' ചിത്രത്തിലെ ടൈറ്റിൽ ട്രാക്ക് വീഡിയോഗാനം പുറത്തിറങ്ങി. പ്രഭുദേവ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ഈ മാസം 13നാണ് റിലീസിനെത്തുന്നത്. വേൾഡ് വൈഡ് റിലീസായി തിയേറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമിലുമായി ഒരേ സമയം ചിത്രം പ്രദർശനത്തിനെത്തും. കൊവിഡ് പശ്ചാത്തലത്തിൽ സത്യമേവ ജയതേ ഉൾപ്പെടെയുള്ള സിനിമകളുടെ റിലീസ് വൈകുമെന്ന് അറിയിച്ചപ്പോഴും സൽമാൻ ചിത്രത്തിന്‍റെ റിലീസ് മാറ്റി വച്ചില്ല.
സൽമാൻ ഖാന്‍റെ സ്റ്റൈലിഷ് ഗെറ്റപ്പും ആക്ഷനും ഡാൻസും ദിഷാ പഠാനിയുടെ ലുക്കും ചുവടുകളും ഗാനത്തിനെ കൂടുതൽ ആകർഷണീയമാക്കുന്നു. സാജിദ്- വാജിദ് കൂട്ടുകെട്ടിൽ ഒരുക്കിയിരിക്കുന്ന സിനിമയിലെ ടൈറ്റിൽ ട്രാക്കിനും വലിയ പ്രതികരണമാണ് ലഭിക്കുന്നത്. സാജിദ് ഖാനാണ് ഗാനം ആലപിച്ചിരിക്കുന്നതും വരികൾ എഴുതിയിരിക്കുന്നതും. വാജിദ് ഖാൻ കഴിഞ്ഞ വർഷം ജൂൺ ആദ്യം ഹൃദയാഘാതം കാരണം മരിച്ചു. കൊവിഡ് ബാധിതനായിരുന്ന ഗായകന്‍റെ വിയോഗം ബോളിവുഡിന് വലിയ നഷ്ടമായിരുന്നു.