തിയേറ്റർ ഉടമകളുടെ അഭ്യർഥന പ്രകാരം 'രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്' റിലീസ് പ്രഖ്യാപിച്ചു. ഈ വർഷം ഈദ് റിലീസായി ബോളിവുഡ് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് സൽമാൻ ഖാൻ ഔദ്യോഗികമായി അറിയിച്ചു. ഈദ് പ്രമാണിച്ച് ചിത്രം റിലീസ് ചെയ്യുമെന്നും ഒടിടി റിലീസുണ്ടാവില്ലെന്നും നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും പ്രദർശനത്തെ സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ഇപ്പോഴാണ് പുറത്തുവിടുന്നത്. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൽമാൻ ഖാന്‍റെ നായികയായി ദിഷ പഠാനി ചിത്രത്തിൽ എത്തുന്നു.
തിയേറ്റർ ഉടമകളുടെ ആവശ്യം അംഗീകരിച്ച് സൽമാൻ ഖാൻ; 'രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്' ഈദിനെത്തും - salman radhe film release update
തിയേറ്റർ ഉടമകളുടെ അഭ്യർഥനപ്രകാരം രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ് ഈദ് ദിനത്തിൽ തിയേറ്ററിൽ പ്രദർശനത്തിന് എത്തും

രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്
തിയേറ്ററിലൂടെ സിനിമ പ്രദർശിപ്പിക്കണമെന്ന് 17 തിയേറ്റർ ഉടമകൾ അഭ്യർഥിച്ചെങ്കിലും ഈ തീരുമാനത്തിൽ എത്താൻ ഒരുപാട് സമയമെടുത്തു. അതിൽ ഖേദമറിയിക്കുന്നു. ഈ സമയത്ത് ഒരുപാട് സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നുണ്ടെന്ന് അറിയാം. അതിനാൽ, രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ് ഈദ് ദിനത്തിൽ തിയേറ്ററിലെത്തിക്കുന്നു. എന്നാൽ, മഹാമാരിയുടെ പശ്ചാത്തലത്തിൽ അങ്ങേയറ്റം കരുതലോടെ വേണം സിനിമ പ്രദർശിപ്പിക്കേണ്ടതെന്നും തിയേറ്റർ ഉടമകളോട് തന്‍റെ ഔദ്യോഗിക പ്രസ്താവനയിലൂടെ സൽമാൻ ഖാൻ ആവശ്യപ്പെട്ടു.