ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന സല്‍മാന്‍ ഖാന്‍ സിനിമ രാധേ: യുവര്‍ മോസ്റ്റ് വാണ്ടട് ഭായ്‌യുടെ ട്രെയിലര്‍ റിലീസ് ചെയ്‌തു. എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ രാധേ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നത്. സല്‍മാന്‍ ഖാന്‍ സിനിമകളിലുള്ള ചേരുവകളായ ആക്ഷന്‍, ഡാന്‍സ്, പ്രണയം തുടങ്ങിയവയെല്ലാം രാധേയിലും ഉണ്ടെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. പ്രഭുദേവയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ദിഷാ പഠാനിയാണ് ചിത്രത്തില്‍ സല്‍മാന്‍റെ നായിക.
സല്‍മാന്‍റെ ആക്ഷന്‍ പാക്ക്‌ഡ് റൈഡ്, രാധേ ട്രെയിലര്‍ എത്തി - Radhe Your Most Wanted Bhai Official Trailer out now
പ്രഭുദേവയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ദിഷാ പഠാനിയാണ് ചിത്രത്തില്‍ സല്‍മാന്‍റെ നായിക. ഈദ് റിലീസായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. കൊവിഡ് സാഹചര്യത്തില്‍ രാധേ ഒരേ ദിവസം തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്യും
ഈദ് റിലീസായാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. കൊവിഡ് സാഹചര്യത്തില്‍ രാധേ ഒരേ ദിവസം തിയേറ്ററുകളിലും ഒ.ടി.ടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്യും. ചിത്രത്തിന്റെ എല്ലാ അവകാശങ്ങളും 230 കോടി രൂപയ്ക്ക് സീ സ്റ്റുഡിയോ സ്വന്തമാക്കികഴിഞ്ഞു. സല്‍മാന്‍ഖാനും സൊഹെയ്ല്ഖാനും റീല്‍ ലൈഫ് പ്രൊഡക്ഷന്‍ ലിമിറ്റഡും ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രണ്‍ദീപ് ഹൂഡ, ജാക്കി ഷ്റോഫ്, മേഘ ആകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
Also read: അച്ചായന്‍ ലുക്കില്‍ കുറുവാച്ചന്‍റെ മാസ് എന്‍ട്രി, വീഡിയോ പങ്കുവെച്ച് സുപ്രിയ